പേഴ്സോണ

1966-ലെ ഇംഗ്മർ ബെർഗ്മാൻ സംവിധാനം ചെയ്ത ഒരു സ്വീഡിഷ് ചലച്ചിത്രം

ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1966 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രം ആണ് ‌പേഴ്സോണ.

പേഴ്സോണ
സ്വീഡിഷ് പോസ്റ്റർ
സംവിധാനംഇംഗ്മർ ബർഗ്മാൻ
നിർമ്മാണംഇംഗ്മർ ബർഗ്മാൻ
രചനഇംഗ്മർ ബർഗ്മാൻ
അഭിനേതാക്കൾബിബി ആണ്ടെഴ്സൻ
ലിവ് ഉൾമാൻ
ഛായാഗ്രഹണംസ്വെൻ നിക്വിസ്റ്റ്
വിതരണംAB Svensk Filmindustri (Sweden), United Artists (U.S.A.), MGM (2004, DVD)
റിലീസിങ് തീയതി
  • 18 ഒക്ടോബർ 1966 (1966-10-18)
രാജ്യംസ്വീഡൻ
ഭാഷസ്വീഡിഷ്
സമയദൈർഘ്യം85 minutes

പ്രമേയം

തിരുത്തുക

എലിസബത്ത് വോഗ്ലർ പ്രശസ്തയായ ഒരു നാടകനടിയാണ്‌. ഒരു നാടകത്തിനിടെ അവർക്ക് പൊടുന്നനെ ചലനശേഷി നഷ്ടപ്പെടുന്നു.തുടർന്ന് അവർ സംസാരശേഷി പോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുന്നു.ഡോക്ടർ അവരെ ‍ സമുദ്രതീരത്തുള്ള ഒരു കോട്ടേജിലേക്ക് വിശ്രമത്തിനു രോഗശാന്തിക്കുമായി അയയ്ക്കുന്നു.കൂടാതെ മിടുക്കിയും അർപ്പണമനോഭാവവുമുള്ള നഴ്സ് ആയ അൽമയോട് രോഗിയെ പരിചരിക്കാനായി കൂടെ പോകുവാനും നിർദ്ദേശിക്കുന്നു.നാളുകൾ കഴിയവെ തന്റെ രോഗിയിൽ നിന്ന് പ്രതികരണങ്ങൾ പുറത്തുകൊണ്ടുവരാനായി അൽമ മറ്റാരോടും പറയാതിരുന്ന തന്റെ ജീവിതരഹസ്യങ്ങൾ അവരോട് പറയാൻ തുടങ്ങുന്നു.എലിസബത്ത് ആകട്ടെ എല്ലാം മൂകമായി കേൾക്കുന്നു.ക്രമേണ അൽമ മനസ്സിലാക്കുന്നു,താൻ എലിസബത്തിന്റെയും ചിന്തകൾക്കും വികാരങ്ങൾക്കും ശബ്ദം നൽകുകയാണെന്ന്,തങ്ങളിരുവരുടെയും മനസും വ്യക്തിത്വവും ഒന്നിനോടൊന്ന് ലയിക്കുകയാണെന്ന്.

വളരെ സങ്കീർണമായ ഈ പ്രമേയത്തെ തികഞ്ഞ വൈദഗ്ദ്യത്തോടെയാണ്‌ ബർഗ്മാൻ സിനിമയിലാക്കിയിരിക്കുന്നത്.തികച്ചും നവീനമായ ഒരു ചലച്ചിത്രഭാഷ തന്നെ ബർഗ്മാൻ സ്യഷ്ടിച്ചു ഈ സിനിമയിൽ.രൂപപരമായും നവീനതകൾ ഈ സിനിമയ്ക്കുണ്ട്.ബർഗ്മാൻ കരുതുന്നത് പേഴ്സോണയും ക്രൈസ് ആന്റ് വിസ്പേഴ്സും തന്റെ ഏറ്റവും വ്യത്യസ്ത ചലച്ചിത്രങ്ങൾ ആണെന്നാണ്‌.

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക

അവാർഡുകൾ

തിരുത്തുക
  1. "Persona (1966) Awards". Retrieved 30 July 2007.
  2. Margaret Herrick Library, Academy of Motion Picture Arts and Sciences
  3. Nichols, Peter M. (2004). The New York Times Guide to the Best 1,000 Movies Ever Made. St Martin's Press. p. 751. ISBN 0312326114.
  4. "The 100 Best Films Of World Cinema". Empire. {{cite web}}: Text "71. Persona" ignored (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പേഴ്സോണ&oldid=3806265" എന്ന താളിൽനിന്ന് ശേഖരിച്ചത്