പേങ്ങാട്ടിരി

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പേങ്ങാട്ടിരി. മുൻപ് പാലച്ചോട് (പാലമരത്തിൻ ചുവട്) എന്നായിരുന്നു ഈ ഗ്രാമത്തിന്റെ പേര്. അന്ന് ഇവിടെ ഒരു വലിയ പാലമരം ഉണ്ടായിരുന്നു. അതിനാലാണു ഈ പേര് വിളിച്ചിരുന്നത്. ആ പാലമരം ഇന്നില്ല.

ഈ പ്രദേശത്ത് പേങ്ങാട്ടിരി എന്ന് വീട്ടുപേരുള്ള ഒരുപാട് കുടുംബങ്ങളുണ്ട്. അങ്ങനെ ഇവിടം പേങ്ങാട്ടിരി എന്നറിയപ്പെടുന്നു. നെല്ലായ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പഞ്ചായത്തിലെ പ്രധാന ബാങ്ക് തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. ഏറ്റവും അടുത്ത പട്ടണം ചെർപ്പുളശ്ശേരി. വല്ലപ്പുഴ, എഴുവന്തല, പട്ടിശ്ശേരി, പൊട്ടച്ചിറ, മോളൂർ എന്നിവ അയൽ പ്രദേശങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=പേങ്ങാട്ടിരി&oldid=3344798" എന്ന താളിൽനിന്ന് ശേഖരിച്ചത്