ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം (ഇംഗ്ലീഷ്: Maundy Thursday) എന്ന് അറിയപ്പെടുന്നത്. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം.

The Mystical Supper, Icon by Simon Ushakov (1685).

പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈസ്റ്റർ ത്രിദിനങ്ങളായ ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.

പെസഹ അപ്പവും പാലുംതിരുത്തുക

 
പെസഹ അപ്പവും പാലും കൽത്തപ്പവും
 
കൽത്തപ്പം

അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവാ കുരിശപ്പം മാർ തോമാ നസ്രാണികൾ ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് "പെസഹ പാലിൽ" മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.

ചിലയിടങ്ങളിൽ "പാല് കുറുക്ക്" (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റെ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.കുടുംബങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി ഇൗ ആചാരം കണക്കാക്കപ്പെട്ടിരുന്നു.[1]

പേരിനു പിന്നിൽതിരുത്തുക

സുറിയാനി ഭാഷയിലെ പെസ്‍ഖായിൽ നിന്നാണ് ഇത് ആദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

കുരിശിനുമുകളിൽ എഴുതുന്ന "INRI" യെ (മലയാളത്തിൽ "ഇന്രി") അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേർ ആയതാണെന്ന് പറയപ്പെടുന്നു.

"INRI"-യാണ് ഇൻറി ആയതെന്ന് കളിയായി പറയപ്പെടുവെങ്കിലും അതിന് ആധികാരികതയില്ല. എന്നാൽ ഭാഷാപരമായി നോക്കുമ്പോൾ ഇൻറി അപ്പം എന്ന പേരിലെ ഇൻറി എന്നത് പഴന്തമിഴ്‌ (മലയാളം-തമിഴ് ആ പിളരുന്ന മുൻപിള്ള) വാക്കാണെന്നു കാണാൻ കഴിയും. മലയാളം തമിഴ് ആയി വെവ്വേറെ ഭാഷകളായി പിളരാനിടയായതിൽ ഒന്നാണ് ഇന്നത്തെ തമിഴിലെ 'ൻറ' ദ്രാവിഡവാക്കുകൾ മലയാളത്തിലെ 'ന്ന' ദ്രാവിഡവാക്കുകളായി മാറുന്നത്. ഉദാഹരണത്തിന് ഇന്നത്തെ തമിഴിലെ കുൻറു, പൻറി, നൻറി മുതലായ വാക്കുകൾ മലയാള ഉച്ചാരണത്തിൽ കുന്ന്, പന്നി, നന്നി എന്നാണ്. ഇൻറി, ഇന്നി എന്ന വാക്കിന്റെ പൊരുൾ 'കൂടാതെ, ഇല്ലാതെ' എന്നൊക്കെയാവുന്നു. പെസഹ അപ്പം അഥവാ ഇൻറി അപ്പം പുളിപ്പില്ലാത്ത അപ്പം ആയതുകൊണ്ട് ഇൻറി അപ്പം ആയി. തമിഴിൽ പോലെതന്നെ ഇന്ന് മലയാളത്തിൽ 'ഇന്നി' എന്ന പ്രത്യയം പ്രചാരത്തിലില്ല. ആയതുകൊണ്ട് മലയാളത്തിൽ ൻറ വാക്കുകൾ ന്നി ആയതിന്റെ കൂട്ടത്തിൽ 'ഇൻറി' എന്നത് 'ഇന്നി' ആയത് പ്രചാരത്തിൽ വരാതെ ഇരിക്കുകയും ഇൻറി അപ്പം എന്നത് പെസഹ അപ്പത്തിന്റെ മലയാളത്തിലെ വിശിഷ്യാ നാമം ആയി മാറുകയും ചെയ്തതാവണം. പോർച്ചുഗീസ് ഉൾപ്പടെയുള്ള കൊളോണിയൽ ശക്തികൾ കേരളത്തിൽ വരുന്നതിനു മുൻപ് ലത്തീനിലെ 'INRI' മാർ തോമ നസ്രാണികൾക്ക് പരിചിതമല്ലാത്തതു കൊണ്ടും യഹൂദരുടെ പഴമയിൽ നിന്നുള്ള പെസഹ അപ്പം അഥവാ ഇൻറി അപ്പം ഇതേ കൊളോണിയൽ ശക്തികൾക്ക് വിരുദ്ധമായതും അവർ കേരളത്തിൽ വരുന്നതിന് മുൻപേ മാർത്തോമാ നസ്രാണികളുടെ ഇടയ്ക്ക് ആചാരിച്ചിരുന്നതു കൊണ്ടും ഈ വാദത്തിന് കരുത്തേറുന്നു.

അന്ത്യത്താഴവും കാൽകഴുകലുംതിരുത്തുക

പുതിയ നിയമത്തിലെ പെസഹായുടെ പിന്തുടർച്ചയാണ് ഇന്നത്തെ ക്രൈസ്തവരുടെ പെസഹാ ആചരണം. ശിഷ്യൻമാരുടെ കാൽ കഴുകി ലോകത്തിന് മുഴുവൻ ക്രിസ്തു എളിമയുടെ സന്ദേശം നൽകിയതിൻറെ ഓർമപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാൽകഴുകൽ ശുശ്രൂഷ. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകളാണ് പുരോഹിതൻ കഴുകി തുടച്ച് ചുംബിക്കുക.

അന്ത്യ അത്താഴത്തിൻറെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിർന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക.പഴയ നിയമത്തിലെ പെസഹായുടെ ഓർമ പുതുക്കലാണ് പുതിയ നിയമത്തിലെ പെസഹാ. എന്നാൽ ക്രിസ്തു തൻറെ ശിഷ്യൻമാരോടൊത്ത് ഭക്ഷിച്ച അന്ത്യ അത്താഴമായി പുതിയ നിയമത്തിൽ പെസഹാ. അന്ത്യഅത്താഴത്തിന് മുൻപ് യേശു തൻറെ പന്ത്രണ്ട് ശിഷ്യൻമാരുടെയും കാലുകൾ കഴുകി തുടച്ച് ചുംബിച്ചു. യേശു പറഞ്ഞു “നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ ഞാൻ നിങ്ങൾക്ക് ചെയ്തത് പോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു” (യോഹന്നാൻ 13:14,15). പിന്നീട് അപ്പവും വീഞ്ഞും തൻറെ ശരീരരക്തങ്ങളാക്കി വാഴ്ത്തി വിഭജിച്ച് നൽകി. പരിശുദ്ധ കുർബാനയുടെ സ്ഥാപനം കൂടിയായിരുന്നു ക്രിസതുവിൻറെ അന്ത്യഅത്താഴം. തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നവനും തളളിപ്പറയുന്നവനും ശിഷ്യരുടെ കൂട്ടത്തിലുണ്ടെന്ന് മനസ്സിലാക്കിയിട്ട് തന്നെയാണ് ദൈവപുത്രൻ പെസഹാ ഒരുക്കിയത്.

ചിത്രശാലതിരുത്തുക


  1. പെസഹായുടെ ചരിത്രം
"https://ml.wikipedia.org/w/index.php?title=പെസഹാ_വ്യാഴം&oldid=3732494" എന്ന താളിൽനിന്ന് ശേഖരിച്ചത്