പെരുനിലം
കോട്ടയം ജില്ലയിലെ ഗ്രാമം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് പെരുനിലം. ഈ ഗ്രാമം പൂഞ്ഞാർ പഞ്ചായത്തിൻ്റെ കീഴിലാണ് വരുന്നത്. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 44 കിലോമീറ്റർ കിഴക്കായാണ് സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് ഈരാറ്റുപേട്ടയിലേയ്ക്കുള്ള ദൂരം 2.5 കി.മീ. ആണ്. ഈ പ്രദേശത്തെ പ്രധാന കാർഷിക വിള റബ്ബറാണ്. പ്രശസ്ത ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനവും (സെൻ്റ് അൽഫോൻസ ദേവാലയവും തീർത്ഥാടന കേന്ദ്രവും) അരുവിത്തുറ സെൻ്റ് ജോർജ്ജ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയും പെരുനിലത്തിന് സമീപമത്താണ് സ്ഥിതിചെയ്യുന്നത്. പെരുനിലം കുരിശുപള്ളിയും സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, അരുവിത്തുറ, കോട്ടയം എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ.
പെരുനിലം | |
---|---|
ഗ്രാമം | |
പെരുനിലം കുരിശുപള്ളി | |
Coordinates: 9°39′57″N 76°47′43″E / 9.66583°N 76.79528°E | |
Country | India |
State | Kerala |
District | Kottayam |
• ഭരണസമിതി | പൂഞ്ഞാർ |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686581 (Poonjar) |
Telephone code | 04822 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL-35 |
Nearest city | Poonjar, Erattupetta |
Kerala Legislature Constituency | Poonjar |
Lok Sabha Constituency | Pathanamthitta |
Climate | Typical Kerala Climate |