കേരളത്തിലെ ചില പുരാതന ക്ഷേത്രങ്ങളെ പെരുംതൃക്കോവിൽ എന്ന് വിശേഷിപ്പിക്കുന്നു. കേരളീയ ക്ഷേത്ര വാസ്തുവിദ്യയുടെ രൂപരേഖയായ പഞ്ചപ്രാകാരങ്ങൾ[1][2][3] എല്ലാമുള്ള ക്ഷേത്രം എന്നതാണ് ഈ വിശേഷണത്തിനുള്ള അർഹതയായി പറയുന്നത്. ശ്രീകോവിൽ (ബിംബം അഥവാ വിഗ്രഹം), നാലമ്പലം (ചുറ്റമ്പലം അഥവാ അന്തഹാര), വിളക്കുമാടം (അഥവാ മധ്യഹാര), അകത്തും പുറത്തുമുള്ള ബലിക്കല്ലുകൾ, നമസ്കാര-മണ്ഡപം മുതലായവ ഉൾപ്പെടുന്ന ശ്രീകോവിലിനു ചുറ്റുമുള്ള അഞ്ച് (പഞ്ച) ചുറ്റുപാടുകൾ (പ്രാകാരങ്ങൾ) ആണ് പഞ്ചപ്രാകാരങ്ങൾ.

കേരള ക്ഷേത്രങ്ങളിലെ വാസ്തുവിദ്യ

തിരുത്തുക

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ ക്ഷേത്ര നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമുള്ള വാസ്തുവിദ്യയാണ് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ കണ്ടു വരുന്നത്. പൊതുവേ കേരള ശൈലി എന്നറിയപ്പെടുന്ന ഈ രീതിയിൽ ദ്രാവിഡ ശൈലി എന്നറിയപ്പെടുന്ന രീതിയിലുള്ള കൊത്തിയെടുത്ത ദൈവീക വർണ്ണ രൂപങ്ങളുടെ നിരകളോ, വിശാലതയോ, ഉയരമേറിയ കോപുര ഘടനയോ കാണാനാവില്ല, പകരം വളരെ വൃത്തിയും, ലളിതവും, ധാരാളം ശുദ്ധവായുവും വെളിച്ചവും പ്രവേശിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളോടെ നിർമ്മാണിക്കപ്പെട്ടവയാണ്. ഈ തദ്ദേശീയ ശൈലി കേരളത്തിന്റെ പ്രത്യേകതയാണ്. ഇവ പൊതുവേ ചെങ്കല്ല്, ഇഷ്ടിക, തടി എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ തമിഴ് വാസ്തുവിദ്യാ സങ്കല്പം കേരളീയർക്ക് അപരിചിതമായിരുന്നു എന്ന് വേണം കരുതാൻ. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യമായി ഇത് കേരളത്തിൽ അവതരിപ്പിച്ചത്[4].

കേരളീയ ക്ഷേത്രത്തിന്റെ മദ്ധ്യഭാഗം ശ്രീകോവിൽ എന്നാണറിയപ്പെടുന്നത്. ഈ പ്രാകാരത്തിൽ ഉപദേവാലയങ്ങളും ഉണ്ടാവും. പുറമെയുള്ള പ്രാകാരത്തിൽ പൊതുവേ ഉപക്ഷേത്രങ്ങളും ഐച്ഛികമായി ഒരു ക്ഷേത്രക്കുളവും ഉണ്ടാവാറുണ്ട്. ചരിഞ്ഞ മേൽക്കൂരയും തടിയുടെ ആഡംബര നിർമ്മിതികളും കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണെന്നു പറയുന്നതിൽ തെറ്റില്ല. കാലവർഷ ലഭ്യതയാൽ അനുഗ്രഹീതമായ വനങ്ങളാൽ സമൃദ്ധമായ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വലിയതോതിൽ കേരളത്തിന്റേ വാസ്തുവിദ്യയെ സ്വാധീനിച്ചതാവണം ഒരു പ്രധാന കാരണം.

കേരളത്തിലെ പെരുംതൃക്കോവിലുകൾ

തിരുത്തുക

കേരളത്തിലെ പെരുംതൃക്കോവിലുകൾ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്.

  1. ഉദയംപേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം, എറണാകുളം ജില്ല
  2. പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം, എറണാകുളം ജില്ല
  3. രാമമംഗലം പെരുംതൃക്കോവിൽ, എറണാകുളം ജില്ല
  4. മുളയങ്കാവ്‌ പെരുംതൃക്കോവിൽ ക്ഷേത്രം, പാലക്കാട് ജില്ല
  5. ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം, മലപ്പുറം ജില്ല
  6. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, കണ്ണൂർ ജില്ല
  1. "ദേഹം ദേവാലയം". ജന്മഭൂമി. 2011-12-18. Retrieved 2023-12-12.
  2. "സംഖ്യയുടെ പൈതൃക പ്രാധാന്യം. 5 (പഞ്ച) കൂടാതെ NO. 7 (സപ്ത)". റിസർച്ച് ഗേറ്റ്. നവംബർ 2019. Archived from the original on 2023-12-10. Retrieved 2023-12-10.{{cite web}}: CS1 maint: bot: original URL status unknown (link)
  3. കൈരളി, വാർത്തകൾ. "ആദിശക്തിയുടെ ചലനാത്മകസ്വരൂപം" (in ഇംഗ്ലീഷ്). Retrieved 2023-12-12.
  4. ഗോഡ്വിൻസം, ഡോ.സി. (ഡിസംബർ 2016). "ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു ചരിത്രപഠനം കേരളത്തിന്റെ വാസ്തുവിദ്യ" [A HISTORICAL STUDY ON THE TEMPLE ARCHITECTURE OF KERALA] (PDF). ജേണൽ ഓഫ് എമർജിംഗ് ടെക്നോളജീസ് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (in ഇംഗ്ലീഷ്). 3 (12): 371–380. ISSN 2349-5162. Retrieved 2023-12-10.
"https://ml.wikipedia.org/w/index.php?title=പെരുംതൃക്കോവിൽ&oldid=3998183" എന്ന താളിൽനിന്ന് ശേഖരിച്ചത്