കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്.[1]. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും[1] ആണ്. പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1]. ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്. ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.
കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°50′2″N 75°27′34″E / 11.83389°N 75.45944°E |
പേരുകൾ | |
മറ്റു പേരുകൾ: | Kadachira Sri Thrikapalam Siva Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കണ്ണൂർ |
പ്രദേശം: | കാടാച്ചിറ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ദക്ഷിണാമൂർത്തി (ശിവൻ) |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, ശിവരാത്രി |
ക്ഷേത്രങ്ങൾ: | 1 |
ഐതിഹ്യം
തിരുത്തുകമറ്റു തൃക്കപാലീശ്വരക്ഷേത്രങ്ങളിലേതു പോലെതന്നെ ഇവിടെയും കപാലീശ്വര സങ്കല്പത്തിലാണ് ശിവപ്രതിഷ്ഠ.
ക്ഷേത്രം
തിരുത്തുകകണ്ണൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രവുമായും കൊട്ടിയൂർ ശിവക്ഷേത്രങ്ങളുമായും പുരാതനകാലം മുതൽക്കു തന്നെ ബന്ധപെട്ടുകിടക്കുന്നു ഈ ക്ഷേത്രം. ഇവിടെ രണ്ട് ശിവപ്രതിഷ്ഠകൾ ഉണ്ട്. രണ്ട് ശിവലിംഗങ്ങളും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠ. കിഴക്കു വശത്തായി ഒരു ക്ഷേത്രക്കുളം ഉണ്ട്. മഹാദേവന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനായി ആ ക്ഷേത്രക്കുളത്തിലേക്ക് ക്ഷേത്രേശന്മാരുടെ ദൃഷ്ടി വരത്തക്കവണ്ണമാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നു വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]
തൃക്കപാലക്ഷേത്രത്തിൽ ചതുര ശ്രീകോവിലും നാലമ്പലവും നമസ്കാരമണ്ഡപവും പണിതീർത്തിരിക്കുന്നത് പഴയ കേരളാ ശൈലിയിലാണ്. രണ്ടുക്ഷേത്രങ്ങൾക്കും കൂടിയാണ് നാലമ്പലം പണിതീർത്തിരിക്കുന്നത്. രണ്ടുക്ഷേത്രങ്ങൾക്കും വെവ്വേറെ പ്രധാന ബലിക്കല്ലുകളും, കൊടിമരങ്ങളും പണിതീർത്തിട്ടുണ്ട്.
വിശേഷങ്ങളും, പൂജാവിധികളും
തിരുത്തുക- ശിവരാത്രി
- ഉത്സവം
- മണ്ഡലപൂജ
അപൂർവമായ ഇരട്ട തിടമ്പ് നൃത്തം ഉത്സവദിവസങ്ങളിൽ ഇവിടെ നടത്താറുണ്ട്.
കൊട്ടിയൂർ വൈശാഖോത്സവം
തിരുത്തുകകൊട്ടിയൂർ ശിവക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണിത്. കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇവിടെ നിന്നും നെയ്യമൃത് എഴുന്നള്ളിക്കുക പതിവാണ്.
ഉപക്ഷേത്രങ്ങൾ
തിരുത്തുക- പാർവ്വതി
- ഗണപതി
- സുബ്രഹ്മണ്യൻ
- ശാസ്താവ്
- നാഗദൈവങ്ങൾ
- മഹാവിഷ്ണു
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
തിരുത്തുകകണ്ണൂർ - കൂത്തുപറമ്പ് റോഡിനരുകിൽ കാടാച്ചിറയിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
ചിത്രശാല
തിരുത്തുക-
കാടാച്ചിറ തൃക്കപാലം ശിവ ക്ഷേത്രം
-
കാടാച്ചിറ തൃക്കപാലം ശിവ ക്ഷേത്ര ചിറ
-
കാടാച്ചിറ തൃക്കപാലം ശിവ ക്ഷേത്രം