പെരഡെനിയ സർവ്വകലാശാല ശ്രീലങ്കയിലെ യു.ജി.സി.യുടെ ധനസഹായം സ്വീകരിക്കുന്ന ഒരു പൊതു സർവ്വകലാശാലയാണ്.[1] ശ്രീലങ്കയിലെ ഏറ്റവും ബൃഹത്തായ സർവ്വകലാശാലയായി അറിയപ്പെടുന്ന ഇതിൻറെ 1942 ൽ സ്ഥാപിക്കപ്പെടുമ്പോഴുള്ള നാമം സിലോൺ സർവ്വകലാശാല എന്നായിരുന്നു. 1954 ഏപ്രിൽ 20 ന് എലിസബത്ത് രാജ്ഞിയുടെ സാന്നിധ്യത്തിൽ എഡിൻബറോയിലെ ഡ്യൂക്കായിരുന്ന ഫിലിപ്പ് രാജകുമാരനാണ് ഈ സർവ്വകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.

പെരഡെനിയ സർവ്വകലാശാല
පේරාදෙණිය විශ්වවිද්‍යාලය
பேராதனைப் பல்கலைக்கழகம்
പ്രമാണം:University of Peradeniya crest.png
University of Peradeniya Crest
ആദർശസൂക്തംसर्वस्य लोचनं शास्त्रम् (Sarvasya Locanam Sastram) (Sanskrit)
തരംപൊതു ഗവേഷണ സർവകലാശാല
സ്ഥാപിതം1942 ൽ സിലോൺ സർവ്വകലാശാല
1972 ൽ ശ്രീലങ്ക സർവകലാശാല, പെരഡെനിയ കാമ്പസ്
1978 ൽ പെരഡെനിയ സർവകലാശാല
അക്കാദമിക ബന്ധം
അസോസിയേഷൻ ഓഫ് കോമൺവെൽത്ത് യൂണിവേഴ്സിറ്റീസ്
സാമ്പത്തിക സഹായംLKR 2.265 billion ≈ US$ 6.3 million
ചാൻസലർജി.എച്ച്. പെയ്റിസ്
വൈസ്-ചാൻസലർW. M. T. മധുജിത്
അദ്ധ്യാപകർ
731
കാര്യനിർവ്വാഹകർ
2,973
വിദ്യാർത്ഥികൾ11,065 [a]
ബിരുദവിദ്യാർത്ഥികൾ9,605 [b]
1,440 [c]
സ്ഥലംപെരഡെനിയ, ശ്രീലങ്ക
ക്യാമ്പസ്Suburban, 700 ഹെ (1,700 ഏക്കർ)
Publication(s)Cസിലോൺ ജേണൽ ഓഫ് സയൻസ്
ശ്രീലങ്ക ജേണൽ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്
നിറ(ങ്ങൾ)
  Gold & maroon
വെബ്‌സൈറ്റ്pdn.ac.lk
പ്രമാണം:University of Peradeniya logo.jpg

പെരഡെനിയ സർവകലാശാലയിൽ ഒമ്പത് വൈജ്ഞാനികശാഖകളും, നാല് ബിരുദാനന്തര സ്ഥാപനങ്ങളും (പുതുതായി ചേർത്ത പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ), 20 സെൻ്ററുകളും 73 വകുപ്പുകളും, കൂടാതെ വൈദ്യശാസ്ത്രം, കൃഷി, കല, ശാസ്ത്ര വിഷയങ്ങൾ, എഞ്ചിനീയറിംഗ്, ദന്ത വൈദ്യം, വെറ്ററിനറി മെഡിസിൻ ആൻഡ് അനിമൽ സയൻസ് മാനേജ്മെൻ്റ്, അലൈഡ് ഹെൽത്ത് സയൻസസ് എന്നിങ്ങനെ വിവിധ മേഖലകളിലായി 12,000 വിദ്യാർത്ഥികളും അദ്ധ്യയനം നടത്തുന്നു.[2] ഇവിടുത്തെ ജീവനക്കാരുടെ എണ്ണം, വൈജ്ഞാനികശാഖ/വകുപ്പുകൾ എന്നിവയുടെ വലിപ്പം തുടങ്ങിയവ അടിസ്ഥാനമാക്കി ശ്രീലങ്കയിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് നൽകാവുന്ന ഏറ്റവും വലിയ സർക്കാർ ധനസഹായം തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് സർവ്വകലാശാല അവകാശപ്പെടുന്നു.[3]

പെരഡെനിയ സർവകലാശാല സ്ഥിതിചെയ്യുന്ന പ്രദേശം ഹന്താന പർവതനിരകളുടെ മലയോര പ്രദേശത്തിൻറെ സ്വാഭാവിക പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിക്കുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. കാൻഡിയുടെ ഏകദേശം മധ്യഭാഗത്തുനിന്ന് (ശ്രീലങ്കയിലെ അവസാന രാജ്യത്തിൻ്റെ ചരിത്രപരമായ തലസ്ഥാനം) 8 കിലോമീറ്ററും (5.0 മൈൽ) കൊളംബോയിൽ നിന്ന് ഏകദേശം 110 കിലോമീറ്ററും (68 മൈൽ) ദൂരെയുള്ള മധ്യ പ്രവിശ്യയിലാണ് ഈ സർവകലാശാല സ്ഥിതിചെയ്യുന്നത്. പെരഡേനിയയിലെ ബൊട്ടാണിക്കൽ ഗാർഡൻ ഇതിന് സമീപത്താണ്.

മഹാവെലി നദിയുടെ സമതലത്തിൽ ഏകദേശം 700 ഹെക്ടർ (1,700 ഏക്കർ) പ്രദേശത്തായി ഈ സർവ്വകലാശാല വ്യാപിച്ചുകിടക്കുന്നു ഈ സർവകലാശാലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലയായി തുടരുന്നു. സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന സർവ്വകലാശാലയ്ക്ക് ചുറ്റുപാടുമുള്ള പ്രദേശത്തെ താപനില 18 മുതൽ 30 °C (64, 86 °F) വരെ വ്യത്യാസപ്പെടുന്നു.

ഗലാഹ റോഡിലൂടെയാണ് സർവകലാശാലയിലേക്കുള്ള പ്രധാന കവാടത്തിലെത്തേണ്ടത്. ഇവിടുത്തെ എഞ്ചിനീയറിംഗ് വൈജ്ഞാനികശാഖ മഹാവെലി നദിയുടെ ഒരു വശത്തും മറ്റെല്ലാ വൈജ്ഞാനികശാഖകളും നദിയുടെ മറുവശത്തുമാണ്. ഇവിടെയുള്ള അക്ബർ പാലം നദിയുടെ ഇരു കരകളെയും ബന്ധിപ്പിക്കുന്നു. ഒരു സിവിൽ എഞ്ചിനീയറിംഗിൻ്റെ അത്ഭുതമായി കണക്കാക്കപ്പെടുന്ന ഇത്, എ. തുരൈരാജ (എഞ്ചിനീയറിംഗ് വിഭാഗത്തിൻറെ ഡീൻ, 1975-77, 1982-85) രൂപകല്പന ചെയ്യുകയും ഫാക്കൽറ്റിയുടെ ആദ്യ ബാച്ച് കെട്ടിടം അതിൻ്റെ ആരംഭ വർഷത്തിൽത്തന്നെ നിർമ്മിക്കപ്പെടുകയും ചെയ്തു.

സരസാവി ഉയാന റെയിൽവേ സ്റ്റേഷൻ സർവ്വകലാശാലാ കാമ്പസിലാണ് സ്ഥിതിചെയ്യുന്നത്. യക പാലാമ എന്നറിയപ്പെടുന്ന മറ്റൊരു പാലം റെയിൽവേയെ നദിയുടെ മറു കരയുമായി ബന്ധിപ്പിക്കുന്നു. കാൻഡിയിൽ നിന്ന് ഗലാഹ ജംഗ്ഷനിലേക്കും കാൻഡിയിൽ നിന്ന് സർവ്വകലാശാലയിലേയ്ക്കും പ്രതിദിന ഷട്ടിൽ ബസ് സർവീസുകൾ ഉണ്ട്.

കാർഷിക ഫാക്കൽറ്റിക്ക് വേണ്ടി 1968-ൽ മധ്യ വടക്കൻ നോർത്ത് പ്രവിശ്യയിലെ മഹയിലുപ്പള്ളമയിൽ ഒരു പ്രത്യേക ഉപ കാമ്പസ് സ്ഥാപിച്ചു.[4] ഈ ഉപ കാമ്പസിൽ പ്രത്യേക താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം

തിരുത്തുക

തുടക്കം

തിരുത്തുക

ശ്രീലങ്കയിലെ ആദ്യ സർവ്വകലാശാലയായ (പെരഡേനിയ സർവകലാശാലയുടെ മുൻഗാമിയായ) സിലോൺ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം 1899 മുതൽ ഉണ്ടായിരുന്നു.[5] എന്നാൽ 1906-ൽ സർ പൊന്നമ്പലം അരുണാചലം, സർ ജെയിംസ് പെയ്റിസ്, സർ മാർക്കസ് ഫെർണാണ്ടോ എന്നിവരുടെ നേതൃത്വത്തിൽ സിലോൺ സർവ്വകലാശാലാ അസോസിയേഷൻ രൂപീകരിക്കുന്നതുവരെ ഈ നിർദ്ദശത്തിന് യാതൊരു ഒരു പുരോഗതിയും കണ്ടില്ല.

സിലോൺ യൂണിവേഴ്‌സിറ്റി കോളേജിൻ്റെ ഭരണം നടത്തിയിരുന്ന യൂണിവേഴ്‌സിറ്റി കൗൺസിൽ, ഭാവിയിലെ ഒരു സർവ്വകലാശാലയുടെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കമ്മിറ്റികളെ നിയോഗിച്ചു.[6] കൊളംബോയിലെ ബുള്ളേഴ്‌സ് റോഡിൽ (ഇപ്പോൾ ബൗദ്ധലോക മാവത) സർവ്വകലാശാല നിർമ്മിക്കാൻ നിർദ്ദേശങ്ങൾ നൽകിയെങ്കിലും ശ്രീലങ്കയിലെ രാഷ്ട്രീയക്കാരുമായി വിഷയം തർക്കത്തിലായി. തർക്കം പരിഹരിക്കാൻ അന്നത്തെ ഗവർണർ ഹഗ് ക്ലിഫോർഡ് 1926 ഡിസംബർ 20-ന് ജസ്റ്റിസ് എം.ടി.അക്ബറിൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചു. നിർദ്ദിഷ്ട സർവ്വകലാശാല ഏകീകൃതവും താമസയോഗ്യവും കൊളംബോയ്ക്ക് പുറത്തുള്ളതുമായിരിക്കണമെന്ന് ഈ കമ്മിറ്റി നിർദ്ദേശിച്ചു. 1928-ൽ സർ വാൾട്ടർ ബുക്കാനൻ-റിഡ്ഡൽ ചെയർമാനായി മറ്റൊരു കമ്മിറ്റിയും ഇക്കാര്യത്തിനായി നിയമിക്കപ്പെട്ടു. കാൻഡിയോട് ചേർന്ന് ദുംബര താഴ്‌വരയിലെ ഉയാനവട്ടയിലെ ഒരു സ്ഥലമാണ് കമ്മിറ്റി ആദ്യം നിർദ്ദേശിച്ചത്. എന്നിരുന്നാലും, പൊതുമരാമത്ത് ഡയറക്ടറായിരുന്ന എച്ച്. ബി. ലീസ്, മാവിൽമടയും ചീഫ് ആർക്കിടെക്റ്റ് ആയിരുന്ന ഓസ്റ്റിൻ വുഡ്സൺ അരുപ്പോളയും നിർദ്ദേശിച്ചു. ദുംബര താഴ്‌വരയുടെ കാൻഡി വശത്തുള്ള ഇവ രണ്ടും ഉയാനവട്ടത്തേക്കാൾ മികച്ച സ്ഥലങ്ങളായിരുന്നു. ഡോ. സാമുവൽ ചെല്ലയ്യ പോളും ആൻഡ്രിയാസ് നെല്ലും ആ സ്ഥലങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും പെരഡെനിയയിൽ കുറച്ചുകൂടി വലിയ ഒരു സ്ഥലം നിർദ്ദേശിക്കുകയും ചെയ്തു.[7]

  1. "Overview of the University". University of Peradeniya. 2002. Archived from the original on 13 January 2010. Retrieved 24 May 2010.
  2. "Faculties, Postgraduate Institutes and Centres of the University of Peradeniya in the year 2002". University of Peradeniya. 2002. Archived from the original on 16 January 2011. Retrieved 24 May 2010.
  3. "University System at a Glance". University Grants Commission (Sri Lanka). 2009. Archived from the original on 18 April 2010. Retrieved 24 May 2010.
  4. "Faculty of Agriculture sub campus". Faculty of Agriculture, University of Peradeniya. 2008. Archived from the original on 27 November 2010. Retrieved 24 May 2010.
  5. "Faculties, Postgraduate Institutes and Centres of the University of Peradeniya in the year 2002". University of Peradeniya. 2002. Archived from the original on 16 January 2011. Retrieved 24 May 2010.
  6. "Faculties, Postgraduate Institutes and Centres of the University of Peradeniya in the year 2002". University of Peradeniya. 2002. Archived from the original on 16 January 2011. Retrieved 24 May 2010.
  7. Sumathipāla, K. H. M (1968). History of Education in Ceylon, 1796-1965. Vol. 13. Tisara Prakasakayo. p. 255.
"https://ml.wikipedia.org/w/index.php?title=പെരഡെനിയ_സർവ്വകലാശാല&oldid=4136494" എന്ന താളിൽനിന്ന് ശേഖരിച്ചത്