മദ്ധ്യ ശ്രീലങ്കയിലെ ഒരു നഗരമാണ്‌ കണ്ടി. മഹാനുവാറ, സെങ്കടഗലപുര എന്നും ഈ നഗരത്തിന്‌ പേരുകളുണ്ട്. കാൻഡി ജില്ലയുടേയും, ഇതിനു പുറമേ മതാലെ, നുവാറ എലിയ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന ശ്രീലങ്കയുടെ മദ്ധ്യപ്രവിശ്യയുടേയും ആസ്ഥാനമാണ്‌ ഈ നഗരം. വ്യാപകമായി തേയില കൃഷി ചെയ്യപ്പെടുന്ന കാൻഡി താഴ്വരയിലെ കുന്നുകൾക്കിടയിലാണ്‌ കാൻഡി നഗരം സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ കുന്നുകളും മനുഷ്യനിർമ്മിതതടാകങ്ങളുമുള്ള കാൻഡി പട്ടണം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പോർച്ചുഗീസ്, ബ്രിട്ടീഷ് ആധിപത്യസമയത്ത് സിംഹളരാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനവും കാൻഡിയാണ്‌[1].

Kandy
Skyline of Kandy
CountrySri Lanka
ProvinceCentral Province
Kandy~1480
Kandy Municipal Council1865
വിസ്തീർണ്ണം
 • ആകെ1,940 ച.കി.മീ.(750 ച മൈ)
 • ഭൂമി1,917 ച.കി.മീ.(740 ച മൈ)
 • ജലം23 ച.കി.മീ.(9 ച മൈ)
ഉയരം
500 മീ(1,640 അടി)
ജനസംഖ്യ
 (2001)
 • ആകെ109,343
 • ജനസാന്ദ്രത57/ച.കി.മീ.(150/ച മൈ)
 • Demonym
Kandyan
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)
വെബ്സൈറ്റ്Kandy city website

ഒരു ഭരണകേന്ദ്രം എന്നതു പോലെത്തന്നെ ബുദ്ധമതവിശ്വാസികൾക്ക് പ്രധാനപ്പെട്ട മതപരമായ കേന്ദ്രം കൂടിയാണ്‌ കാൻഡി. ശ്രീബുദ്ധന്റെ ദന്താവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന ദളദ മാലിഗാവ കാൻഡിയിൽ സ്ഥിതി ചെയ്യുന്നു[2]. ഇത്തരം പ്രത്യേകതകൾ കണക്കിലെടുത്ത് കാൻഡി നഗരത്തെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

ചരിത്രം

തിരുത്തുക

ചരിത്രരേഖകളനുസരിച്ച് വിക്രമബാഹു (1357-1374) എന്ന രാജാവാണ്‌ ഇന്നത്തെ നഗരത്തിന്റെ വടക്കുഭാഗത്തുള്ള വതപുലുവ മേഖലയിൽ ഈ നഗരം സ്ഥാപിച്ചത്. സെങ്കടഗലപുരം എന്ന പേരും ഈ നഗരത്തിന്‌ നൽകി. തുടർന്ന് കാൻഡി ദ്വീപിലെ ഒരു പ്രധാനപട്ടണമായി മാറി. പതിനഞ്ചാം നൂറ്റാണ്ടിൽ സേന സമ്മതവിക്രമബാഹുവിന്റെ കാലത്ത് കാൻഡിയൻ രാജവംശം എന്ന പേര്‌ സ്വീകരിക്കപ്പെട്ടു. 1815-ൽ വിക്രമരാജസിംഹയുടെ കാലത്ത് ശ്രീലങ്ക മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലായി. അതുവരെ മൂറ്റിമുപ്പതു വർഷക്കാലത്തോളം ഈ വംശത്തിൽപ്പെട്ട പന്ത്രണ്ടു രാജാക്കന്മാർ ഭരണം നടത്തി[1]..

  1. 1.0 1.1 രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Archived from the original on 2008-07-29. Retrieved 2008-07-28.
  2. "യാത്ര" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 26. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കണ്ടി&oldid=3759476" എന്ന താളിൽനിന്ന് ശേഖരിച്ചത്