കേരളത്തിലെ വനങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ്‌ പൂപ്പാതിരി. (ശാസ്ത്രീയനാമം: Stereospermum tetragonum). ആയുർവേദത്തിലെ ദശമൂലത്തിൽ ഈ സസ്യവും അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ ആയുർവേദത്തിൽ ഇതിനെ വാതഹര ഔഷധങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നു [1]. കരിങ്ങാഴ, പാതിരി എന്നെല്ലാം അറിയപ്പെടുന്നു.

പൂപ്പാതിരി
പൂപ്പാതിരിയുടെ പൂവും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. tetragonum
Binomial name
Stereospermum tetragonum
DC.
Synonyms
  • Bignonia caudata DC.
  • Bignonia caudata Miq. ex C.B.Clarke
  • Bignonia colais Buch.-Ham. ex Dillwyn
  • Bignonia tetragona Wall. ex DC.
  • Dipterosperma personatum Hassk.
  • Stereospermum caudatum (DC.) Miq.
  • Stereospermum colais (Buch.-Ham. ex Dillwyn) Mabb.
  • Stereospermum colais var. angustifolium Bennet & Raizada
  • Stereospermum colais var. puberula (Dop) D.D.Tao
  • Stereospermum colais var. shendurunii Sasidh., Sujanapal & Binoy
  • Stereospermum hasskarlii Zoll. & Moritzi Synonym H
  • Stereospermum personatum (Hassk.) Chatterjee Synonym H
  • Stereospermum personatum var. puberula Dop Synonym L

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  • സംസ്കൃതം - പാടല:, കൃഷ്ണവൃന്ദാ, കുബേരാക്ഷി, താമ്രപുഷ്പി
  • ഹിന്ദി - पारलഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;

അസാധുവായ പേരുകൾ, ഉദാ: too many

രസഗുണങ്ങൾ

തിരുത്തുക
  • രസം - തിക്തം, കഷായം
  • ഗുണം - ലഘു, രൂക്ഷം
  • വീര്യം - ഉഷ്ണം
  • വിപാകം - കടു[1]

15-20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഇലകൊഴിയും സസ്യമാണിത്. തടി, അധികം വളവില്ലാത്തതും ബലമുള്ളതുമാണ്‌. ഇലകൾ തണ്ടുകളിൽ നിന്നും ചെറിയ ശാഖകളിൽ 5-9 വരെ പത്രകങ്ങളായി സമ്മുഖമായി ഉണ്ടാകുന്നു. പത്രകത്തിന്‌ 10-15 സെന്റീമീറ്റർ വരെ നീളവും 5-7സെന്റീമീറ്റർ വരെ വീതിയുമുണ്ടാകും. അഗ്രഭാഗത്തുള്ളതിനെക്കാൽ താരതമ്യേന ചെറിയ പത്രകങ്ങളാണ്‌ താഴെ ഉണ്ടാവുക. പൂങ്കുലയിൽ പൂക്കൾ തിങ്ങി കാണപ്പെടുന്നില്ല. പുഷ്പൾ പീതവർണ്ണത്തിലോ താമ്രവർണ്ണത്തിലോ സുഗന്ധമുള്ളത് ആയിരിക്കും. ബാഹ്യദളപുടം വലുതും ചെറുതുമായി 5 കർണ്ണങ്ങളോടൂകൂടിയതായിരിക്കും. സം‌യുക്ത ദളപുടത്തിന്‌ മൂന്നോ നാലോ അസമകർണ്ണങ്ങൾ ഉണ്ടായിരിക്കും. മഞ്ഞ നിറമുള്ള ഇവയിൽ ചുവപ്പു കലർന്ന പാടല നിറത്തോടുകൂടിയ രേഖകൾ കാണാവുന്നതാണ്‌. ഒരു പൂവിൽ 4 ഉർവ്വര കേസരങ്ങളും ഒരു വന്ധ്യകേസരവും ഉണ്ട്. കായ്കൾ മുരിങ്ങക്കയുടെ ആകൃതിയിൽ അര മീറ്റർ വരെ നീളത്തിൽ നീണ്ടുരുണ്ട് കാണപ്പെടുന്നു. ഇങ്ങനെയുള്ള ഓരോ കായ്കളിലും 12 മുതൽ 30 വരെ വിത്തുകളും ഉണ്ടാകാറുണ്ട്[2].

വേര്‌, പുഷ്പങ്ങൾ, മരത്തൊലി എന്നിവയാണ്‌ ഔഷധത്തിൽ ഉപയോഗിക്കുന്ന ഭാഗങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-04-10. Retrieved 2010-01-31.
  2. ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 351-353

ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൂപ്പാതിരി&oldid=3988336" എന്ന താളിൽനിന്ന് ശേഖരിച്ചത്