തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുപ്പൂവനം ഗ്രാമത്തിൽ ഹിന്ദു ദേവനായ ശിവപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ് പുഷ്പവനേശ്വരർ ക്ഷേത്രം (പൂവനനന്തർ ക്ഷേത്രം അഥവാ തിരുപ്പൂവനം ക്ഷേത്രം എന്നും അറിയപ്പെടുന്നു) ദ്രാവിഡ വാസ്തുവിദ്യാരീതിയിൽ നിർമ്മിച്ച ഈ ക്ഷേത്രം ഏഴാം നൂറ്റാണ്ടിൽ ചോളസാമ്രാജ്യകാലത്ത് പണികഴിപ്പിച്ചതാണന്നാണ് വിശ്വാസം. പുഷ്പവനേശ്വരർ എന്ന പേരിൽ ശിവനെയും ശിവപത്നി പാർവ്വതീദേവിയെ സൗന്ദര്യനായകി എന്ന പേരിലും ആരാധിക്കുന്നു.

Pushpavaneswarar temple
പുഷ്പവനേശ്വരർ ക്ഷേത്രം is located in Tamil Nadu
പുഷ്പവനേശ്വരർ ക്ഷേത്രം
Location in Tamil Nadu
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSivaganga
നിർദ്ദേശാങ്കം9°49′37″N 78°15′24″E / 9.82694°N 78.25667°E / 9.82694; 78.25667
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിPushpavaneswarar(Shiva) Soundaranayagi(Parvathi)
ജില്ലSivaganga
സംസ്ഥാനംTamil Nadu
രാജ്യംIndia
വാസ്തുവിദ്യാ തരംDravidian architecture

ഐതിഹ്യം

തിരുത്തുക

ഹിന്ദു ഐതിഹ്യം അനുസരിച്ച്, ശിവൻറെ തിരുവിളയാടൽ ദൈവിക നാടകങ്ങൾ അവതരിപ്പിച്ച 64 സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ശിവൻറെ ഏറ്റവും വലിയ ഭക്തയായ പൊന്നാനിയൽ എന്നൊരു നർത്തകിയുണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ ഏക ലക്ഷ്യം സ്വർണ്ണത്തിൽ ഒരു ശിവ വിഗ്രഹം നിർമ്മിക്കുക എന്നതായിരുന്നു. ഈ ആഗ്രഹം സാധിക്കാനുള്ള ധനം അവരുടെ പക്കലുണ്ടായിരുന്നില്ല. അവരുടെ ഭക്തിയിൽ പ്രസാദിച്ച ഭഗവാൻ ശിവൻ സ്വർണ്ണ വിഗ്രഹത്തെ ഉണ്ടാക്കാൻ ഇരുമ്പ്, വെങ്കലം, അലുമിനിയം എന്നിവ രൂപാന്തരപ്പെടുത്താൻ കഴിയുന്ന ഒരു ലോഹ സംസ്‌കരണവിദഗ്‌ദ്ധൻ രസാവതി ആയി പ്രത്യക്ഷപ്പെട്ടു. വിഗ്രഹത്തിന്റെ മനോഹാരിതയുടെ മൂർധന്യത്താൽ പൊന്നാനിയൽ വിഗ്രഹത്തിന്റെ കവിളിൽ നുള്ളി. ഇത് വിഗ്രഹത്തിൽ കാണപ്പെടുന്ന അടയാളമായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു. സൂര്യ, ധർമ്മരാജൻ, നള, ചന്ദ്ര, തിരാസനൻ, ബ്രഹ്മ, വിഷ്ണു എന്നിവരെയും ഇവിടെ ആരാധിക്കുന്നു. പരിജാത വൃക്ഷത്തിന് കീഴിൽ ശിവൻ പ്രത്യക്ഷപ്പെട്ടതിനാൽ പുഷ്പവനേശ്വരർ എന്നറിയപ്പെടാൻ തുടങ്ങി.[1]

  1. S.S., Kavitha (4 September 2013). "Namma Madurai: The Lord of Thirupuvanam". The Hindu. Retrieved 4 November 2018.

പുറം കണ്ണികൾ

തിരുത്തുക