പുള്ള്
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പുള്ള്.[1] നിറയെ കോൾ പാടങ്ങളും പക്ഷികളും മീനും നിറഞ്ഞ പ്രദേശമാണ്. നഗരത്തിൽ നിന്ന് 15 കീ.മി വാടാനപ്പള്ളി റൂട്ടിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. തണ്ണീർത്തടങ്ങളും നെൽവയലുകളും ഗ്രാമത്തിന് ചുറ്റുമുള്ള ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതിയാണ്. പക്ഷിനിരീക്ഷകരുടെ സ്വർഗമെന്ന വിശേഷണമുള്ള പുള്ള്, മനക്കൊടി കോൾ മേഖല എന്നിവ ഒരു പ്രധാന ടൂറിസം മേഖലയാണ്. ഒട്ടേറെ അപൂർവ ദേശാടനപ്പക്ഷികൾ എത്തുന്നതാണ് പക്ഷിനിരീക്ഷകരെ ഇവിടേക്ക് ആകർഷിക്കുന്നത്. പക്ഷികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനമാണ് തൃശൂർ ജില്ലയിലെ കോൾപാടങ്ങൾക്ക്. 250-ലേറെ ഇനം പക്ഷികളെയാണ് ഇതുവരെ ജില്ലയിലെ കോൾപാടങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. പക്ഷികളും നെല്ലും മത്സ്യസമ്പത്തും നിറഞ്ഞ മനക്കൊടി, പുള്ള് കോൾ മേഖല വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. അപൂർവയിനം മത്സ്യങ്ങളും തൃശൂരിലെ കോൾപ്പാടങ്ങളുടെ പ്രത്യേകതയാണ്. 19–ാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് തൃശൂരിലെ കോൾപ്പാടങ്ങളിൽ നെൽകൃഷി ആരംഭിച്ചത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന കൃഷിയുടെ 40 ശതമാനത്തോളം ഇവിടെനിന്നാണ്. മലയാളത്തിലെ ചലച്ചിത്ര നടി മഞ്ജു വാരിയരുടെ ജന്മസ്ഥലം കൂടിയാണ് പുള്ള്.
അവലംബം
തിരുത്തുക- ↑ Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10.