വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം മീൻകൊത്തിയാണ്‌ പുള്ളി മീൻകൊത്തി ഇംഗ്ലീഷ്: Pied Kingfisher. ശാസ്ത്രീയ നാമം: Ceryle rudis. കേരളത്തിൽ കാണപ്പെടുന്നവയെ Travancore Pied Kingfisher എന്നു വിളിക്കുന്നു. 6-7 ഇഞ്ചു വലിപ്പമുള്ള ചെറിയ കിളിയാണ് ഇത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മീൻ‌കൊത്തികളിൽ മൂന്നാം സ്ഥാനം ഇവക്കാണെന്ന് അനുമാനിക്കപ്പെടുന്നു. കേരളത്തിലെങ്ങും സുലഭമായ ഒരു പക്ഷിയാണിത്. ശരീരം മുഴുവൻ കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന് കാണപ്പെടുന്നു. ജലാശയങ്ങൾക്ക് മുകളിൽ ഒരു സ്ഥലത്തു തന്നെ ചിറകടിച്ച് പാറി നില്ക്കുകയും, അങ്ങനെ നിൽക്കുമ്പോൾ പെട്ടെന്നു ചിറകുകൾ മടക്കി താഴെ ജലത്തിലേയ്ക്കു കൂപ്പു കുത്തുകയും ഒരു മത്സ്യത്തെ കൊക്കിലാക്കുകയും ചെയ്യും.

പുള്ളി മീൻകൊത്തി
Pied Kingfisher
A pair at Ranganthittu Bird Sanctuary, India (male on left and female on right)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ceryle

F. Boie, 1828
Species:
C. rudis
Binomial name
Ceryle rudis
(Linnaeus, 1758)
പുള്ളിമീൻകൊത്തി, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
a pied kingfisher diving for fish

ആവാസവ്യവസ്ഥകൾ

തിരുത്തുക

സഹാറക്കു മുന്നുള്ള ആഫ്രിക്ക, ദക്ഷിണേഷ്യ, തുർക്കി മുതൽ ഇന്ത്യ, ചൈന വരെ ഇവയുടെ ആവാസവ്യവസ്ഥകൾ ഉണ്ട്. അല്പം സ്വല്പം സഞ്ചാരമുണ്ടെന്നല്ലാതെ മിക്ക പക്ഷികളും ദേശാടനക്കാരല്ല. കേരളത്തിലെ മിക്ക ജലാശയങ്ങൾക്കരികിലും ഇവയെ കാണാം.

പ്രത്യേകതകൾ

തിരുത്തുക

6-7 ഇഞ്ചു വലിപ്പമുണ്ട്. ഉപരിഭാഗം മുഴുവനും കറുപ്പും വെള്ളയും പട്ടകളും പുള്ളികളും ഇടകലർന്ൻ കാണപ്പെടുന്നു. അടിവശം ഒട്ടാകെ വെള്ളയാണ്‌. പൂവന്‌ രണ്ടും പിടക്ക് ഒന്നും എന്ന കണക്കിൽ മാറിൽ മാലപോലെ കാണും .

 
പുള്ളിമീൻ കൊത്തി മീൻ പിടിക്കുന്ന രീതി

ചെറിയ മീനുകളാണ്‌ ഇവയുടെ ആഹാരം. മീൻ പിടിക്കുന്നത് പ്രത്യേകതയാണ്‌. ജലാശയത്തിനു അരികിലുള്ള മരക്കൊമ്പിലോ വൈദ്യുത കമ്പയിലോ മറ്റോ വിശ്രമിക്കുന്ന ഈ പൊന്മാൻ മീനുകളുടെ അനക്കം ദർശിച്ചാൽ ഉടനെ ജലാശയത്തിനു മുകളിൽ വന്ന് ഒരേ സ്ഥലത്ത് തന്നെ ചിറകടിച്ച് നിൽക്കും. ഇരയെ വ്യക്തമായി തിരഞ്ഞെടുത്ത ശേഷം ചാട്ടുളി കണക്കെ ജലത്തിനും ലംബമായി പറന്ന് വെള്ളത്തിലേക്ക് മുങ്ങാങ്കുഴിയിടുകയും അതിനുള്ളിൽ മീനെ കൊക്കിലാക്കുകയും ചെയ്യുന്നു.

പ്രജനനം

തിരുത്തുക

ഇതിന്റെ പ്രജനനകാലം നവംബർ മുതൽ ജൂൺ വരെയാണ്‌. കൂടുണ്ടാക്കുന്നത് ജലാശയങ്ങൾക്കടുത്ത് മൺതിട്ടകളിളാണ്. ഒരു പ്രാവശ്യം 4 മുതൽ 7 മുട്ടകൾ വരെയിടും.

  1. "Ceryle rudis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2009. Retrieved 30 November 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

കൂടുതൽ ചിത്രങ്ങൾ

തിരുത്തുക

കൂടുതൽ അറിവിന്‌

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുള്ളിമീൻകൊത്തി&oldid=3589157" എന്ന താളിൽനിന്ന് ശേഖരിച്ചത്