പുളിഞ്ചോട് മെട്രോ നിലയം
കൊച്ചി മെട്രോ സ്റ്റേഷൻ
പുളിഞ്ചോട് ഉള്ള കൊച്ചി മെട്രോ നിലയം ആണ് പുളിഞ്ചോട് മെട്രോ നിലയം. 2017 ജൂൺ 19 ന് സേവനം ആരംഭിച്ച ആലുവ നിലയത്തിനും കമ്പനിപ്പടി മെട്രോ നിലയത്തിനും ഇടയിൽ ഉള്ള മെട്രോ നിലയം ആണിത്.[1]
Pulinchodu പുളിഞ്ചോട് മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
പ്രധാന സ്ഥലം | പുളിഞ്ചോട് | ||||||||||
ലൈൻ1 | |||||||||||
ലൈൻ1 | ആലുവ - തൃപ്പൂണിത്തുറ | ||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് പ്ലാറ്റ്ഫോം | ||||||||||
തുറന്നത് | ജൂലൈ 19 2017 | ||||||||||
സേവനങ്ങൾ | |||||||||||
|
രൂപകൽപ്പന
തിരുത്തുകകൊച്ചി മെട്രോയുടെ പുളിഞ്ചോട് മെട്രോ നിലയത്തിന്റെ തീം പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന പുളിഞ്ചോട് ആണ്. ഹരിതഭംഗിയുടെ കഥപറയുന്ന ചിത്രങ്ങൾ ആണ് ഇവിടത്തെ പ്രത്യേകത. പുൽമേടുകളുടെയും ഘോരവനത്തിന്റെ ചിത്രങ്ങളും ഈ മെട്രോ നിലയത്തിൽ കാണാം.[2]
കൊച്ചി വൺ കാർഡ്
തിരുത്തുകകൊച്ചി മെട്രോയിൽ ടിക്കറ്റ് ആയും മെട്രോയ്ക്ക് പുറത്ത് ഡെബിറ്റ് കാർഡായും ഉപയോഗിക്കാവുന്ന ഒരു കാർഡ് ആണ് കൊച്ചി വൺ കാർഡ്.[3]
അവലംബം
തിരുത്തുക- ↑ "കൊച്ചി മെട്രോ യാത്ര തുടങ്ങി; ആദ്യ സർവീസിന് ആയിരങ്ങൾ". ManoramaOnline. Retrieved 2018-08-03.
- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.
- ↑ "കൊച്ചി വൺ കാർഡ്; എല്ലാ മെട്രോ സ്‌റ്റേഷനുകളിലും അടുത്ത ആഴ്ച മുതൽ". Twentyfournews.com. 2017-06-24. Archived from the original on 2019-12-21. Retrieved 2018-08-03.