ആലുവ മെട്രോ നിലയം

കൊച്ചി മെട്രോ സ്റ്റേഷൻ

ആലുവയിൽ ഉള്ള കൊച്ചി മെട്രോ നിലയം ആണ് ആലുവ മെട്രോ നിലയം. ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തത് ഇത് പൊതു ജനങ്ങൾക്ക് തുറന്നുകൊടുത്തു.[1] ആലുവ മുതൽ പെട്ട വരെ വരെ ആണ് മെട്രോ നിലയങ്ങൾ. നിലവിൽ ആലുവ മുതൽ മഹാരാജാസ്‌ വരെ ആണ് മെട്രോ സർവിസ് നടത്തുന്നത്[2].


Aluva
ആലുവ

മെട്രോ നിലയം
സ്ഥലം
പ്രധാന സ്ഥലംആലുവ
നീളം70 മീറ്റർ
ലൈൻ1
ലൈൻ1ആലുവ - തൃപ്പൂണിത്തുറ
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ് പ്ലാറ്റ്ഫോം
തുറന്നത്ജൂലൈ 19 2017
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
അവസാനസ്റ്റേഷൻ ആലുവ - തൃപ്പൂണിത്തുറ

രൂപകൽപ്പന

തിരുത്തുക
 
ആലുവ മെട്രോ സ്റ്റേഷനിൽ മെട്രോ തീവണ്ടി

കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേർന്ന് ശിവരാത്രി മണപ്പുറവും മാർത്താണ്ഡവർമ്മ പാലവും തിരുവിതാംകൂർ രാജാവിൻറെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേർന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയിൽ എടുത്തുപറയേണ്ടത് കേരളചരിത്രത്തിൽ പല ഏടുകളിലും പ്രതിപാദിച്ചിരിക്കുന്ന പെരിയാറിൻറെ മഹിമയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷൻ പെരിയാറിനും കേരളത്തിലെ നദികൾക്കുമുള്ള സമർപ്പണമാണ്‌. നദികളുടെ ചിത്രങ്ങൾക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  1. "നാൾവഴികൾ : കാത്തിരിപ്പിന്റെ ആറു വർഷം". Mathrubhumi. Retrieved 2018-08-04.[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.manoramanews.com/news/kerala/2017/10/03/cm-inaguarate-new-stretch-in-kochi-metro.html മെട്രോ പാത


"https://ml.wikipedia.org/w/index.php?title=ആലുവ_മെട്രോ_നിലയം&oldid=3801443" എന്ന താളിൽനിന്ന് ശേഖരിച്ചത്