സൈഡ് പ്ലാറ്റ്ഫോം

റെയിൽപ്പാതകളുടെ ഇരുവശത്തുമായുള്ള പ്ലാറ്റ്ഫോമുകൾ

റെയിൽപ്പാതകളുടെ ഇരുവശത്തുമായാണ് പ്ലാറ്റ്ഫോമുകൾ സ്ഥിതി ചെയ്യുന്നതെങ്കിൽ ആ പ്ലാറ്റ്ഫോമുകലെ സൈഡ് പ്ലാറ്റ്ഫോം എന്നാണ് പറയുന്നത്. ഇത് പൊതുവായി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോം ഡിസൈനാണ്. യാത്രയുടെ ഓരോ ദിശയിലേക്കി ട്രാക്കുകളുടെ ഇരു വശങ്ങളിലുമായി പ്ലാറ്റ്ഫോം എന്ന ഡിസൈൻ രീതി ആണിത്. ഐലൻഡ് പ്ലാറ്റ്ഫോം ട്രാക്കുകൾക്കിടയിൽ ഒരൊറ്റ പ്ലാറ്റ്ഫോം കിടക്കുന്ന ഡിസൈൻ രീതി ആണ്.[1][2]

ഓവർപാസുള്ള സൈഡ് പ്ലാറ്റ്ഫോമുകൾ
ഹോങ്കോങ് ഉള്ള ചെൻ വാൻ സ്റ്റേഷൻ

രണ്ട് സൈഡ് പ്ലാറ്റ്ഫോമുകളുള്ള മിക്ക സ്റ്റേഷനുകളും പാതയുടെ പ്രാഥമിക ലക്ഷ്യത്തിലേയ്ക്ക് പോകുന്ന ട്രെയിനുകൾ ഉപയോഗിക്കുന്നത് 'അപ്' പ്ലാറ്റ്ഫോമാണ്. മറ്റൊരു പ്ലാറ്റ്ഫോം 'ഡൗൺ' പ്ലാറ്റ്ഫോമാണ്. ഇത് നേരെ എതിർദിശയിലേക്ക് പോകുന്ന ട്രെയിനുകൾ ആണ് ഉപയോഗിക്കുക. സാധാരണയായി ഈ സ്റ്റേഷനിലെ പ്രധാന സൗകര്യങ്ങൾ 'അപ്' പ്ലാറ്റ്ഫോമിലാണ് സ്ഥിതിചെയ്യുന്നത്. വലിയ സ്റ്റേഷനുകളിൽ സൈഡ് പ്ലാറ്റ്ഫോമുകളും കൂടെ വിവിധ ദ്വീപ് പ്ലാറ്റ്ഫോമുകളും ഉണ്ടാകും.

  1. "Railway Station Design". Railway Technical Web Pages. Archived from the original on June 9, 2007. Retrieved August 19, 2016.
  2. "Railway Platform and Types". Railwaysysyem.net. Archived from the original on 2023-03-29. Retrieved 2017-06-30.
"https://ml.wikipedia.org/w/index.php?title=സൈഡ്_പ്ലാറ്റ്ഫോം&oldid=4109259" എന്ന താളിൽനിന്ന് ശേഖരിച്ചത്