കേരളത്തിൽ പണ്ടു മുതലേ വൈദ്യവൃത്തിയിൽ ഏർപ്പെട്ടിരുന്ന പ്രശസ്തമായ എട്ടു കുടുംബങ്ങളെയാണ് അഷ്ടവൈദ്യ കുടുംബങ്ങൾ എന്നു പറയുന്നത്. അവരിൽ പെട്ട ഒരു പ്രശസ്ത വൈദ്യനാണു  പുലാമന്തോൾ മൂസ്സ്. മലപ്പുറം - പാലക്കാട് ജില്ലകളുടെ  അതിരിട്ടു ഒഴുകുന്ന  കുന്തിപ്പുഴയുടെ തീരത്തുള്ള പുലാമന്തോൾ എന്ന ഗ്രാമത്തിലാണ് പുലാമന്തോൾ മൂസ്സിന്റെ മന   സ്ഥിതി ചെയ്യുന്നത് .ആയുർവേദ ആചാര്യൻ ധന്വന്തരി പ്രതിഷ്‌ഠ ആയിട്ടുള്ള  പുലാമന്തോളിൽ ഉള്ള ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, ഇവരുടെ കുടുംബ ക്ഷേത്രമാണ് .കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിൽ 4 ആം ഗ്രന്ഥത്തിൽ മൂന്നാം ലേഖനം പുലാമന്തോൾ മൂസ്സ് നെ കുറിച്ചാണ്[1]  

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

http://srdayurveda.com/pulamanthole-family.php

അവലംബം തിരുത്തുക

  1. "ഐതിഹ്യമാല/പുലാമന്തോൾ മൂസ്സ് -". ml.wikisource.org.
"https://ml.wikipedia.org/w/index.php?title=പുലാമന്തോൾ_മൂസ്സ്&oldid=3593698" എന്ന താളിൽനിന്ന് ശേഖരിച്ചത്