ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലും മറ്റും കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പാട്ടും നൃത്തവും മേളവും പ്രാചീനഭാഷാ വഴക്കവും പ്രയോഗങ്ങളും ചേർന്ന നൃത്തനാടക രൂപമാണ് പുലയർ പുറപ്പാട്.

ചരിത്രം തിരുത്തുക

കാർഷിക സംസ്‌കാരത്തോട് ചേർന്നുനിന്ന പുലയർസമുദായത്തെ അടിച്ചമർത്തി നിർത്തുന്നതിനോടുള്ള ഒരു തലമുറയുടെ പ്രതിഷേധമാണ് പുലയർ പുറപ്പാട്. പുലയുടെ രൂപത്തിൽ ദേവി നിത്യവും കാളീ നാടകങ്ങൾ അരങ്ങേറുന്ന തുള്ളൽപുരയിൽ എത്തുമായിരുന്നു. എന്നാൽ പുല ദേവിയാണെന്നറിയാതെ കൃഷിക്കാർ കളിതമാശകൾ പറഞ്ഞ് ദേവിയെ രസിപ്പിച്ചു. ഇതിനിടെ ഒരുനാൾ വില്വമംഗലം സ്വാമി ശാർക്കരയിലെത്തി. സ്വാമിയെ കണ്ടതോടെ ദേവി അപ്രത്യക്ഷയായി. എന്നാൽ തങ്ങൾക്കൊപ്പം തമാശ പറഞ്ഞ് രസിച്ചയാൾ പെട്ടെന്ന് മറഞ്ഞത് പുലയർക്ക് രസിച്ചില്ല. ഇതിൽ കോപം പൂണ്ട പുലയർ ദേവിയെ ശകാരിക്കുന്നതാണ് കഥാതന്തു.[1]

അധ്വാനിക്കുന്ന വർഗത്തിനെ ചൂഷണം ചെയ്യുന്നതിനെതിരെയും തങ്ങളുടെ ദുഃസ്ഥിതിയെക്കുറിച്ചുമുള്ള വിലാപം പുലയർ പുറപ്പാടിലുണ്ട്. തമിഴ് സങ്കരഭാഷയിലാണ് വിലാപവും വർത്തമാനങ്ങളും ഉള്ളത്. കള്ളുകുടിയുടെ ദോഷങ്ങൾ പൊതുജനത്തിനെ ബോധ്യപ്പെടുത്തുന്ന കള്ളുകുടിയൻ പുറപ്പാട്, ബ്രാഹ്മണമേധാവിത്വത്തിനെതിരെയുള്ള പാണ്ടി ബ്രാഹ്മണപുറപ്പാട് തുടങ്ങിയവ ഇതിലെ രസകരമായ ഭാഗങ്ങളാണ്. ഇതു കഴിഞ്ഞാൽ പിന്നെ മുടിയുഴിച്ചിലാണ്. മുടിയുഴിച്ചിലിന് പിന്നാലെ ശാർക്കര പറമ്പിൽ കാളിയൂട്ട് നടക്കും. കാളീനാടക അന്ത്യത്തിന് ശേഷമുള്ള ദേവിയുടെ പുറപ്പാടിനും ദാരികനിഗ്രഹ ചടങ്ങിനും നിരവധി ഭക്തന്മാർ സംബന്ധിക്കാറുണ്ട്.

ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള തുള്ളൽ പുരയിലാണ് ഇത് നടക്കുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദൻ പുറപ്പാട്, നായർ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട്, മുടിയുഴിച്ചിൽ, നിലത്തിൽ പോര് എന്നിവയാണ് കാളിയൂട്ടിലെ ഒമ്പത് ദിവസത്തെ പ്രധാന ചടങ്ങുകൾ.[2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-29. Retrieved 2012-02-28.
  2. http://malayalam.webdunia.com/spiritual/religion/hindu/0802/28/1080228054_1.htm
"https://ml.wikipedia.org/w/index.php?title=പുലയർ_പുറപ്പാട്&oldid=3637403" എന്ന താളിൽനിന്ന് ശേഖരിച്ചത്