ഇന്ത്യ, ഇന്തോ-ചൈന എന്നീ മേഖലകളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് പുനർമുരിങ്ങ, അരുണി,ചെമ്മുരിങ്ങ (ശാസ്ത്രീയനാമം: Sauropus quadrangularis). കേരളത്തിലെ നിത്യഹരിത, അർദ്ധനിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു. വണ്ണം കുറഞ്ഞ ചെറുശാഖകൾ ഏണുകളുള്ളവയാണ്. മീനാകൃതിയുള്ള നീലിച്ച പച്ചനിറമുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. ഇലകളിൽ ചാരനിറമുള്ള പാടുകളുണ്ട്. പത്രകക്ഷങ്ങളിലാണ് പൂക്കളുണ്ടാകുന്നത്. പൂക്കൾക്ക് മഞ്ഞകലർന്ന പച്ചനിറമാണ്. പെൺപൂക്കളുടെ വിദളങ്ങൾ വീതികൂടിയവയാണ്, കായകളോടൊപ്പം വിദളങ്ങളും ഇളം പച്ചനിറമായിത്തീരുന്നു. ഇലകൾ ഔഷധയോഗ്യമാണ്.[1][2]

പുനർമുരിങ്ങ
കോഴിക്കോട്, മാവൂർ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Phyllanthaceae
Genus: Sauropus
Species:
S. quadrangularis
Binomial name
Sauropus quadrangularis
  1. "Sauropus quadrangularis (EUPHORBIACEAE) : Aruni, Punarmuringa". Retrieved 2021-09-22.
  2. "Sauropus quadrangularis (Willd.) Müll.Arg. | Species" (in ഇംഗ്ലീഷ്). Retrieved 2021-09-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുനർമുരിങ്ങ&oldid=4118262" എന്ന താളിൽനിന്ന് ശേഖരിച്ചത്