പുനീത് രാജ്‍കുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(പുനീത് രാജ്കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രമുഖ കന്നട ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനും ഗായകനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു പുനീത് രാജ്കുമാർ (ജനനം: 17 മാർച്ച് 1975 , മരണം: 29 ഒക്ടോബർ 2021) . 27 ചിത്രങ്ങളിൽ അദ്ദേഹം ഒരു പ്രധാന നടനായിരന്നു. കുട്ടിയായിരുന്നപ്പോൾ പിതാവ് രാജ്കുമാർ അവതരിപ്പിച്ച ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.[1] ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി.[2] 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.[3] 2021 ഒക്ടോബർ 29-ന് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹം അന്തരിച്ചു.[4]

പുനീത് രാജ്‍കുമാർ
ജനനം
ലോഹിത്

(1975-03-17) 17 മാർച്ച് 1975  (48 വയസ്സ്)
മരണം29 ഒക്ടോബർ 2021(2021-10-29) (പ്രായം 46)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേതാവ്, ടെലിവിഷൻ അവതാരകൻ
സജീവ കാലം1976–1989
2002 – 2021
ജീവിതപങ്കാളി(കൾ)
അശ്വിനി രേവന്ത്
(m. 1999)
കുട്ടികൾ2
മാതാപിതാക്ക(ൾ)രാജ്‌കുമാർ (പിതാവ്)
പാർവ്വതമ്മ രാജ്കുമാർ (മാതാവ്)
ബന്ധുക്കൾSee Rajkumar family

അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.[5][6] കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം.[7] 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തി.[8]

മരണം തിരുത്തുക

ഹൃദയാഘാതത്തെത്തുടർന്ന് 2021 ഒക്ടോബർ 29-ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ആ ദിവസം തന്നെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു.[9]

അവലംബം തിരുത്തുക

  1. "Puneeth Rajkumar Biography, Puneeth Rajkumar Profile". Oneindia. 17 March 1975. Archived from the original on 2014-07-09. Retrieved 20 January 2016.
  2. Shivkamal, Aravind G (29 June 2010). "Puneeth Rajkumar: The impeccable aura of the Powerstar continues to dazzle". Southscope. Retrieved 26 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കന്നഡ 'പവർ സ്റ്റാർ' പുനീത് രാജ്കുമാർ അന്തരിച്ചു; പൊട്ടിക്കരഞ്ഞ് ആരാധകർ". Retrieved 2021-10-29.
  4. https://www.manoramaonline.com/news/latest-news/2021/10/29/kannada-actor-puneeth-rajkumar-suffers-heart-attack.amp.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-24. Retrieved 2018-01-22.
  6. "3 films for Puneeth, Puneeth Rajkumar this year". The Times of India.
  7. "Top 20 Highest Paid South Indian Actors of 2014". International Business Times. ibtimes.co.in.
  8. Tantri, Balaraj (4 January 2012). "ಕೋಟ್ಯಾಧಿಪತಿಗೆ ನೂಕುನುಗ್ಗಲು, 4ಲಕ್ಷ ಎಸ್ಎಂಎಸ್- 04 over lac sms for kannadada kotyadipathi - Oneindia Kannada". Oneindia. Retrieved 12 July 2012.
  9. https://www.manoramaonline.com/news/latest-news/2021/10/29/kannada-actor-puneeth-rajkumar-suffers-heart-attack.amp.html
"https://ml.wikipedia.org/w/index.php?title=പുനീത്_രാജ്‍കുമാർ&oldid=3798424" എന്ന താളിൽനിന്ന് ശേഖരിച്ചത്