പുത്രധർമ്മം

മലയാള ചലച്ചിത്രം

1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പുത്രധർമ്മം. ഫിലിം കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. കോശി നിർമിച്ച പുത്രധർമത്തിന് നിർമാതാവിന്റെ കഥയെ ആസ്പദമാക്കി തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം രചിച്ചു. അഭയദേവ് എഴുതിയ 10 ഗാനങ്ങൾക്ക് പി.എസ്. ദിവാകർ രാഗവും താളവും പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് എൻ.എസ്. മണി അഭ്രത്തിലേക്കു പകർത്തിയ ഈ ചിത്രത്തിന്റെ ശബ്ദലേഖനം വി.സി. ഐസക്കും, രംഗസംവിധാനം എം.വി. കൊച്ചാപ്പുവും, വേഷവിധാനം സി.വി. ശങ്കറും, ചിത്രസംയോജനം കെ.ഡി. ജോർജ്ജും നിർവഹിച്ചു. പുത്രധർമത്തിന്റെ സംവിധാനം നിർവഹിച്ചത് വിമൽകുമാറാണ്.[1]

പുത്രധർമ്മം
സംവിധാനംവിമൽ കുമാർ
നിർമ്മാണംകെ.വി. കോശി
രചനഫിലിം കമ്പനി
തിരക്കഥതിക്കുറിശ്ശി സുകുമാരൻ നായർ
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
ടി.ആർ. ഓമന
ലക്ഷ്മീഭായി
അനിൽകുമാർ
വിജയം
ഋഷിമംഗലം കൃഷ്ണൻ നായർ
ബഹദൂർ
രാമുണ്ണി
കൃഷ്ണൻ തമ്പി
കുട്ടൻപിള്ള
വീരൻ
എൻ.കെ. ആചാരി
കുഞ്ഞികുട്ടൻ
ബേബി ഗിരിജ
സംഗീതംപി.എസ്. ദിവാകർ
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
സ്റ്റുഡിയോമെരിലാൻഡ്
വിതരണംഫിലിം കോ
റിലീസിങ് തീയതി09/09/1954
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

തിക്കുറിശ്ശി സുകുമാരൻ നായർ
ടി.ആർ. ഓമന
ലക്ഷ്മീഭായി
അനിൽകുമാർ
വിജയം
ടി.ആർ. ഓമന
ഋഷിമംഗലം കുട്ടൻ നായർ
ബഹദൂർ
രാമുണ്ണി
കൃഷ്ണൻ തമ്പി
കുട്ടൻപിള്ള
വീരൻ
എൻ.കെ. ആചാരി
കുഞ്ഞികുട്ടൻ
ബേബി ഗിരിജ

പിന്നണിഗായകർതിരുത്തുക

പി. ലീല
പി.ബി. ശ്രീനിവാസൻ
ജിക്കി
എ.എം. രാജ
ലില്ലി

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പുത്രധർമ്മം&oldid=3563486" എന്ന താളിൽനിന്ന് ശേഖരിച്ചത്