പുഞ്ച (കൃഷി)
(പുഞ്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ പരമ്പരാഗതമായ നെൽകൃഷികളിലെ ഒരു സമ്പ്രദായമാണ് പുഞ്ച അഥവാ പുഞ്ചകൃഷി. ആഴം കൂടിയ കുണ്ടുപാടങ്ങളിലും കായൽനിലങ്ങളില്ലുമാണ് പുഞ്ചകൃഷിചെയ്യുന്നത്. വെള്ളത്തിൻറെ നിലയനുസരിച്ച് വൃശ്ചികമാസത്തിലോ ധനുവിലോ മകരത്തിലോ പുഞ്ചകൃഷി ആരംഭിക്ക്കുന്നു. . പുഞ്ച കൃഷി ചെയ്യുന്ന കുണ്ടുപാടങ്ങളിലും കായൽ നിലങ്ങളിലും ജൈവാംശത്തിന്റെ അളവ് കൂടുതലായതിനാൽ പുഞ്ചക്ക് വിളവ് കൂടുതലയിരിക്കും. കേരളത്തിലെ കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.