പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനാണ് പീർ മുഹമ്മദ് (ജനനം: 8 ജനുവരി 1945 - മരണം: 16 നവംബർ 2021).[1] 'ഒട്ടകങ്ങൾ വരിവരിവരിയായ് കാരയ്ക്ക മരങ്ങൾ നിരനിരനിരയായ്... ', 'കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ...' തുടങ്ങിയ മലയാള മാപ്പിളഗാനരംഗത്ത് പ്രസിദ്ധമായ പല ഗാനങ്ങളും പീർ മുഹമ്മദിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയതാണ്[2][3].

തമിഴ്നാട്ടിലെ തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് ചെറുപ്പനാളിൽ തന്നെ തലശ്ശേരിയിലേക്ക് താമസം മാറിയിരുന്നു. സംഗീതത്തിന്റെ ബാലപാഠങ്ങളൊന്നും പഠിക്കാനവസരം ലഭിക്കാതിരുന്ന അദ്ദേഹത്തിനെ ഒരു പ്രൊഫഷണൽ ഗായകനാക്കി മാറ്റുന്നതിൽ സംഗീത സംവിധായകനായിരുന്ന എ.ടി ഉമ്മർ വലിയ പങ്കുവഹിച്ചു. പി.ടി അബ്ദുറഹ്മാന്റെ നാലായിരത്തോളം ഗാനങ്ങൾക്ക് പീർ മുഹമ്മദ് ശബ്ദം നൽകി. "അന്യരുടെ ഭൂമി" എന്ന സിനിമയിലെ എ.ടി. ഉമ്മറിന്റെ സംഗീതത്തിലെ ഒരു ഗാനവും "തേൻതുള്ളി" എന്ന ചിത്രത്തിലെ കെ. രാഘവൻ മാസ്റ്ററുടെ സംഗീതത്തിലുള്ള ഒരു ഗാനത്തിനും പീർ മുഹമ്മദ് ശബ്ദം നൽകി. പിന്നീട് അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്ത് തന്നെ നിലയുറപ്പിച്ചു. ഇന്നും അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ റിയാലിറ്റി ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും പുതിയ തലമുറയിലെ ഗായകർ ആലപിക്കാറുണ്ട്. കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള മാപ്പിളപ്പാട്ട് ആസ്വാദകരുടെ നിറഞ്ഞ ആദരം ഇപ്പോഴും അനുഭവിക്കുന്നതായി ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.[4]

കുടുംബം

തിരുത്തുക

ഭാര്യ രഹന. മക്കൾ സമീർ, നിസാം, ഷെറിൻ, സാറ.

  1. "പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്​ അന്തരിച്ചു". Madhyamam.com. Madhyamam. Retrieved 16 നവംബർ 2021. {{cite web}}: zero width space character in |title= at position 43 (help)
  2. "'ഈ മനുഷ്യൻ പാടി ഹിറ്റാക്കിയ പാട്ടുകൾ തന്നെയാണ് ഇന്നും പുതുതലമുറ പാടി നടക്കുന്നത്'". സമകാലികമലയാളം. 2020-01-29. Retrieved 2021-08-02.
  3. "ഇശലുകളുടെ ഇഷ്ട തോഴൻ". 2018-01-21. Retrieved 2021-08-02.
  4. "ഇശൽ പൂങ്കുയിൽ". Retrieved 2021-08-02.
"https://ml.wikipedia.org/w/index.php?title=പീർ_മുഹമ്മദ്&oldid=3689598" എന്ന താളിൽനിന്ന് ശേഖരിച്ചത്