ഡെൽഹിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പീതം‌പുര എന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള പ്രസാർ ഭാരതി കോർപ്പറേഷന്റെ കീഴിലുള്ള 235 മീ. ഉയരമുള്ള ടെലിവിഷൻ ടവറാണ് പീതംപുര ടി.വി. ടവർ. ഇതിനു തൊട്ടടുത്തുതന്നെ ഡെൽഹി മെട്രോയുടെ നേതാജി സുഭാഷ് പ്ലേസ് സ്റ്റേഷനും വാണിജ്യകേന്ദ്രവും, ദില്ലി ഹാട്ടും സ്ഥിതിചെയ്യുന്നു[1] . വളരെ ദൂരെനിന്നുതന്നെ കാണാമെന്നതിനാൽ സമീപസ്ഥലങ്ങളിലേക്കുള്ള അടയാളസൂചകമായി ഈ ടവർ ഉപയോഗപ്പെടുത്താറുണ്ട്.

പീതം‌പുര ടി.വി. ടവർ

ഈ ടവറിന്റെ നിർമ്മാണം കഴിഞ്ഞത് 1988 ലാണ്. വിവിധ സാഹഹിക-മായാജാല പ്രകടനങ്ങൾക്കും ഈ ടവർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

  1. "dilli haat". http://delhitourism.nic.in/delhitourism/tourist_place/dilli_haat.jsp. Archived from the original on 2013-08-01. Retrieved 2013 ഓഗസ്റ്റ് 1. {{cite web}}: Check date values in: |accessdate= (help); External link in |work= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പീതം‌പുര_ടി.വി._ടവർ&oldid=3776845" എന്ന താളിൽനിന്ന് ശേഖരിച്ചത്