ബഡഗർ
തമിഴ്‌നാടിന്റെ നീലഗിരി ജില്ലയിൽ വസിക്കുന്ന കുടിയേറ്റക്കാരായ ജനവിഭാഗമാണ് ബഡഗർ. വടക്കുള്ളവർ എന്നർത്ഥമുള്ള ബഡഗ എന്ന പദത്തിൽ നിന്നാണ് ബഡഗർ എന്ന പേരുണ്ടായത്. കന്നടത്തിൽ നിന്ന് നുറ്റാണ്ടുകൾക്ക് മുൻപേ കുടിയേറിയവരാണ് ഇവർ. മൈസൂരിലെ രാഷ്ട്രീയപീഡനങ്ങളിലും വരൾച്ചയിലും ഭയന്നായിരുന്നു ഈ കുടിയേറ്റം. ഇതിൽ തന്നെ ആറു വിഭാഗങ്ങൾ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ് ഇത്. ഇതിൽ തോറെയന്മാർ ആണ് ഏറ്റവും താഴ്ന്ന ജാതി. ഉഡയർ മേൽജാതിയും ബ്രാഹ്മണരുമാണ്. ഇവർ മറ്റുള്ളവരുടെ പുരോഹിതവൃത്തി നോക്കുന്നവരാണ്. ഹരുവരരും പൂണൂൽ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്.
വിദേശീയർ എത്തുന്നതിനു മുന്ന് ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങൾ ആദിവാസികളായ ബഡഗ, തോട, കോട്ട, കുറുമ്പർ എന്നിവരാണ്. എന്നാൽ ഇന്ന് വളരേയധികം പേർ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. [1]
കൃഷി ആണ് ബഡഗരുടെ പ്രധാന ജീവിതമാർഗ്ഗം. മലഞ്ചെരിവുകളെ തട്ടുതട്ടാക്കി തയ്യാറാക്കിയാണ് ബഡഗർ നെൽകൃഷി നടത്തുന്നത്[2].
പേരിനുപിന്നിൽതിരുത്തുക
വടക്കുള്ളവർ എന്നർത്ഥം വരുന്ന വട എന്ന ശബ്ദത്തിൽ നിന്നാണ് ബഡഗർ എന്ന പേരുണ്ടായത്. [3]
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. പുറം. 31. Cite has empty unknown parameter:
|coauthors=
(help) - ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)