പി.വി. അബ്ദുൽ വഹാബ്
മുസ്‌ലിം ലീഗിന്റെ ഒരു രാഷ്ട്രീയ നേതാവും മുൻ രാജ്യ സഭാ അംഗവും (2004 - 2010) ഒരു വ്യവസായിയുമാണ് പി. വി. അബ്ദുൽ വഹാബ്. 130കോടിയുടെ ആസ്തിയുള്ള വിദേശ ബിസ്സിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയണിദ്ദേഹം[1].
ജീവിതരേഖ
തിരുത്തുക1950 ജൂലൈ ഒന്നിന് പുളിക്കൽ വീട്ടിൽ പി.വി. അലവിക്കുട്ടിയുടെയും വരിക്കോടൻ ഫാത്തിമയുടെയും മകനായി മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ജനിച്ചു. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് മമ്പാട് എം.ഇ.എസ് കോളജിലും പഠനം.
എം.എസ്.എഫ്.ലൂടെ പൊതുരംഗത്തെത്തിയ അബ്ദുൽവഹാബ് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, ചന്ദ്രിക പത്രത്തിന്റെ ഡയരക്ടർ, യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി ചെയർമാൻ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ മികച്ച സംഘാടകനും വിവിധ സംരംഭങ്ങളുടെ സാരഥിയുമാണ്. [2] 2004 മുതൽ 2010 വരെ രാജ്യസഭാംഗമായിരുന്നു. [3]
2015ലെ രാജ്യസഭയിലേക്കുള്ള ലീഗ് സ്ഥാനാർഥിയായി ഇദ്ദേഹം വീണ്ടും പ്രഖ്യാപിക്കപ്പെട്ടു[4][5].
വിവാദങ്ങൾ
തിരുത്തുക2006ലെ രാജ്യസഭാ സീറ്റ് വഹാബിന് നൽകാനുള്ള തീരുമാനം ലീഗിനകത്തും പുറത്തും നിരവധി വിവാദങ്ങൾക്ക് വഴി വെച്ചു. ഇന്ത്യയിലെ പ്രഗൽഭരായ പാർലമെൻറെറിയറിൽ ഒരാളും ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ജി.എം. ബനാത്ത്‌വാലക്ക് സീറ്റ് നിഷേധിച്ചു ലീഗിൽ യാതൊരു പ്രവർത്തന ചരിത്രവുമില്ലാത്ത വ്യവസായിയായ വഹാബിന് നൽകിയത് ലീഗിന്റെ പണാധിപത്യത്തിന്റെ ഉദാഹരണമാണെന്നും ആരോപണമുണ്ടായി. പാർട്ടിക്കകത്തും ഇതേ ചൊല്ലി കടുത്ത ഭിന്നഭിപ്രായങ്ങളുണ്ടായി. തന്റെ പിതാവും അന്ന് ലീഗ് സംസ്ഥാന പ്രസിടണ്ടുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ ആ തെറ്റായ തീരുമാനമെടുത്തതിൽ ഏറെ വേദനിച്ചിരുന്നു എന്ന് മകൻ മുനവ്വറലി വെളിപ്പെടുത്തുകയുണ്ടായി.[6][7][8][9]
2015ലെ രാജ്യസഭാ സീറ്റ് തീരുമാനത്തിലും സമാനമായ വിവാദങ്ങൾ ഉടലെടുത്തു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ തഴഞ്ഞ് വീണ്ടും വഹാബിന് നൽകുന്നതിനെതിരെ ലീഗിൽ തന്നെ ഒരു വിഭാഗം ശബ്ദമുയത്തി. പഴയ തെറ്റ് ആവർത്തിക്കരുതെന്നു ശിഹാബ് തങ്ങളുടെ മകൻ അടക്കം പ്രസ്താവിച്ചു. എന്നാൽ വീണ്ടും വഹാബിനെ തന്നെ സ്ഥാനാർഥിയാക്കി ലീഗ് തീരുമാനമെടുത്തു.
2021 ൽ രാജ്യസഭയിലേക്ക് ലീഗ് സ്ഥാനാർത്ഥിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു[10].
കുടുംബം
തിരുത്തുകജാസ്മിനാണ് ഭാര്യ. ജാബിർ അബ്ദുൽ വഹാബ്, ജാവിദ് അബ്ദുൽ വഹാബ്, അജ്മൽ അബ്ദുൽ വഹാബ്, അഫ്ദൽ അബ്ദുൽ വഹാബ് എന്നിവരാണ് മക്കൾ.
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.nriinternet.com/NRIpoliticians/INDIA/AbdulForMP/index.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-04-05.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-08. Retrieved 2015-04-05.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2015-04-04.
- ↑ http://www.manoramanews.com/news/breaking-news/pv-abdul-wahab-iuml-rajyasabha-candidate-update-04.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-25. Retrieved 2015-04-05.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=20150310318462177[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malabarinews.com/news/many-likes-but-munavarali-thangal-withdraw-post/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-04-05.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "രാജ്യസഭയിലേക്ക് എതിരില്ലാതെ അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ…". മനോരമ. 23 April 2021. Archived from the original on 2021-04-23. Retrieved 24 April 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)