ഒൻപതും പത്തും കേരള നിയമസഭകളിലെ അംഗമായിരുന്നു പി. രാജു (ജനനം : 18 ജൂലൈ 1951). എറണാകുളം ജില്ലയിലെ വടക്കൻ പറവൂരു നിന്നാണ് രണ്ടു തവണയും രാജു സി.പി.ഐ യെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.

പി. രാജു
മുൻഗാമിഎൻ. ശിവൻ പിള്ള
പിൻഗാമിവി.ഡി. സതീശൻ
മണ്ഡലംപറവൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരണം
ജനനം(1951-07-18)ജൂലൈ 18, 1951
ഏഴിക്കര,എറണാകുളം കേരളം
രാഷ്ട്രീയ പാർട്ടിസി.പി.ഐ
പങ്കാളിബി. ലതികാകുമാരി
വസതിഏഴിക്കര,വടക്കൻ പറവൂർ

ജീവിതരേഖതിരുത്തുക

സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായിരുന്ന ശിവൻ പിള്ളയുടെയും ചെല്ലമ്മയുടെയും മകനാണ്. എ.ഐ.വൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ജനയുഗത്തിന്റെ മാനേജരും ഡയറക്ടറുമായിരുന്നു.[1]

ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തൽതിരുത്തുക

2014 ഓഗസ്റ്റിൽ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സി.പി.ഐ. നിലപാടിനെതിരെ പാർട്ടി മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സംസ്ഥാന കൗൺസിലംഗമായിരുന്ന ഇദ്ദേഹത്തെ എറണാകുളം ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി.[2]

അവലംബംതിരുത്തുക

  1. "പി.രാജു". കേരള നിയമസഭ. ശേഖരിച്ചത് 2014-09-09.
  2. "മുൻ എം.എൽ.എ. പി. രാജുവിനെ ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തി". മാതൃഭൂമി ഓൺലൈൻ. 2014-08-11. ശേഖരിച്ചത് 2014-08-11.
"https://ml.wikipedia.org/w/index.php?title=പി._രാജു&oldid=3424738" എന്ന താളിൽനിന്ന് ശേഖരിച്ചത്