പി.എൻ. ധർ
പ്രമുഖസാമ്പത്തിക വിദഗ്ദ്ധനും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു പി.എൻ. ധർ ( 1918- 19 ജൂലൈ 2012)
ജീവിതരേഖ
തിരുത്തുക1918-ൽ ഡോ. വിഷ്ണു ഹകിമിന്റെയും രാധയുടെയും മകനായാണ് ധർ ജനിച്ചത്. ശ്രീനഗറിലും ഡൽഹിയിലുമായിരുന്നു വിദ്യാഭ്യാസം. ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞനും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു പി.എൻ. ധർ. ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാടുകളിൽ നിർണായക പങ്കുവഹിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ശ്രീനഗറിലെ ബിസ്കു സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും ഡൽഹിയിലെ ഹിന്ദുകോളജിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. തുടർന്ന് ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പെഷവാറിൽ കോളജ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഡൽഹി സർവകലാശാലയിൽ ധനതത്ത്വശാസ്ത്ര പ്രൊഫസറായും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക് ഗ്രോത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1970-ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന ധർ, അടിയന്തരാവസ്ഥക്കാലത്താണ് ഇന്ദിരയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഐ.എ.എസ്സോ, ഐ.എഫ്.എസ്സോ ഇല്ലാത്ത ആദ്യത്തെ ഉദ്യോഗസ്ഥനായിരുന്നു. 1971-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിനുശേഷം പാകിസ്താൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുമായി ഷിംല കരാർ ഒപ്പുവെക്കുമ്പോൾ ധർ ഇന്ദിരയ്‌ക്കൊപ്പമുണ്ടായിരുന്നു. സിംല സമ്മേളന കാലയളവിൽ കാശ്മീരിലെ നിയന്ത്രണരേഖ സ്ഥിരമായ അന്താരാഷ്ട്ര അതിർത്തിയാക്കി മാറ്റുന്നതു സംബന്ധിച്ച് ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ രഹസ്യധാരണയിലെത്തിയിരുന്നതായുള്ള വെളിപ്പെടുത്തലുകൾ ധറിന്റെ ഓർമക്കുറിപ്പിലൂടെ വെളിച്ചംകണ്ടു.
ഇന്ധിരാഗാന്ധിയുടെ ഏറ്റവും അടുത്ത ഉപദേശകവൃന്ദങ്ങളിലൊന്നായ കാശ്മീരി മാഫിയയിൽ ധർ അംഗമായിരുന്നു[1].
ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് പോളിസി അനാലിസിസിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും സംഗീതജ്ഞയുമായ ഷീല ധർ ആണ് ഭാര്യ.
കൃതികൾ
തിരുത്തുക- 'ഇന്ദിരാഗാന്ധി, അടിയന്തരാവസ്ഥയും ഇന്ത്യൻ ജനാധിപത്യവും'(Indira Gandhi, the Emergency, and Indian Democracy)
- The Evolution of Economic Policy of India
പുരസ്കാരം
തിരുത്തുക2008-ൽ രാജ്യം പദ്മഭൂഷൺ നൽകി ധറിനെ ആദരിച്ചു.[2]
അവലംബം
തിരുത്തുക- ↑ റുകുൻ, അദ്വാനി. "A Little Outside The Ring". Archived from the original on 2013-01-26. Retrieved 6 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-20. Retrieved 2012-07-20.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
അധിക വായനയ്ക്ക്
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- http://pipl.com/directory/people/P.N./Dhar Archived 2020-09-19 at the Wayback Machine.
- http://timesofindia.indiatimes.com/topic/P-N-Dhar
- http://timescontent.com/tss/showcase/preview-buy/35481/Business/P-N-Dhar.html
- http://www.goodreads.com/book/show/290381.Indira_Gandhi_the_Emergency_and_Indian_Democracy
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ -_) ധർ, പി.എൻ. (1918 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |