പി. അബ്ദുൾ മജീദ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
അബ്ദുൽ മജീദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അബ്ദുൽ മജീദ് (വിവക്ഷകൾ) എന്ന താൾ കാണുക. അബ്ദുൽ മജീദ് (വിവക്ഷകൾ)

രണ്ടാം കേരള നിയമസഭയിൽ മങ്കട നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എയായിരുന്നു പി.അബ്ദുൽ മജീദ്.(ജനനം: നവംബർ 20,1920 - മരണം: ഒക്ടോബർ 26,2011[1])

പി. അബ്ദുൽ മജീദ്
P. Abdul Majeed.jpg
കേരള നിയമസഭയിലെ അംഗം
In office
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.വി. മുഹമ്മദ്
പിൻഗാമിസി.എച്ച്. മുഹമ്മദ്കോയ
മണ്ഡലംമങ്കട
Personal details
Born(1920-11-20)നവംബർ 20, 1920
ആലങ്കോട്
Died26 ഒക്ടോബർ 2011(2011-10-26) (പ്രായം 90)
Political partyമുസ്‌ലിം ലീഗ്
Spouse(s)എ. ഐഷാ ബീവി
Childrenരണ്ട് മകൻ, രണ്ട് മകൾ
As of ജൂൺ 15, 2020
Source: നിയമസഭ

ജീവിതരേഖതിരുത്തുക

1920 നവംബർ 20ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ആലങ്കോട് പക്കിർ കണ്ണ് മുഹമ്മദ് മീര ഉമ്മാൾ ദമ്പതികളുടെ മകനായി ജനനം. അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഗവൺമെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായി സേവനമനുഷ്ടിച്ചു. 1949 മുതൽ തിരുവനന്തപുരത്ത് വക്കീലായി സേവനമനുഷ്ടിച്ചു. 1958 ൽ മഞ്ചേരിയിലേക്ക് താമസം മാറി.[2]1960ൽ 4306 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മങ്കടയിൽ നിന്നും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[3] മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി കേരള നിയമസഭയിൽ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു[4].

അവലംബംതിരുത്തുക

  1. ചന്ദ്രിക ദിനപത്രം, 2011 ഒക്ടോബർ 27 വ്യാഴം (പേജ് 8)
  2. http://www.niyamasabha.org/codes/members/m004.htm
  3. തേജസ് ദിനപത്രം, ഒക്ടോബർ 28,2011
  4. http://klaproceedings.niyamasabha.org/pdf/KLA-013-00146-00001.pdf
"https://ml.wikipedia.org/w/index.php?title=പി._അബ്ദുൾ_മജീദ്&oldid=3565521" എന്ന താളിൽനിന്ന് ശേഖരിച്ചത്