വയനാട് ജില്ലയിലെ സിപി.ഐ. (എം) നേതാക്കളിലൊരാളായിരുന്നു പി.വി വർഗീസ് വൈദ്യർ (ഒക്ടോബർ 1922 - 16 സെപ്റ്റംബർ 2012). 1996-ൽ ഇദ്ദേഹം സുൽത്താൻ ബത്തേരിയിൽ നിന്നും എം.എൽ.എ.ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1].

ജീവിതരേഖതിരുത്തുക

പനക്കൽ വർക്കി-അന്ന ദമ്പതിമാരുടെ മകനായി മൂവാറ്റുപുഴയ്ക്കടുത്ത കുന്നയ്ക്കാൽ കരയിൽ ജനിച്ച വൈദ്യരുടെ കുടുംബം 1952-ലാണ് വയനാട്ടിൽ കുടിയേറുന്നത്. വയനാട് താലൂക്ക് റവന്യൂ ലാൻഡ് ഹോൾഡേഴ്‌സ് അസോസിയേഷൻ രൂപവത്കരിച്ച കാലം മുതൽ പൊതുപ്രവർത്തന രംഗത്ത് സജീവമായി. പിന്നീട് എ.കെ.ജി.യുടെ നിർദ്ദേശാനുസരണം കമ്യൂണിസ്റ്റ് പാർട്ടിയിലും കർഷക സംഘത്തിലും പ്രവർത്തകനായി.[2]

വയനാട് ജില്ല രൂപവത്കരിക്കുന്നതിനു മുമ്പ് കർഷക സംഘത്തിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, തെക്കേ വയനാട് താലൂക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി. വയനാട് ജില്ല രൂപവത്കരിച്ചത് മുതൽ ജില്ലാ കമ്മിറ്റി അംഗമാണ്. 1982-83 കാലത്ത് ആക്ടിങ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.

മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടർ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അംഗം, തെക്കേ വയനാട് ലാൻഡ്‌ബോർഡ് അംഗം എന്നീ നിലകളിൽ സേവനം കാഴ്ചവെച്ചു.

പരേതയായ സാറാക്കുട്ടിയാണ് ഭാര്യ. മക്കൾ: ജോർജ്, വൽസല,രാജൻ.

അവലംബംതിരുത്തുക

  1. http://www.madhyamam.com/news/191074/120916[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-16.
"https://ml.wikipedia.org/w/index.php?title=പി.വി._വർഗീസ്_വൈദ്യർ&oldid=3661101" എന്ന താളിൽനിന്ന് ശേഖരിച്ചത്