കുറ്റാന്വേഷണ നോവലുകളുടെ രചനയിലൂടെ പ്രശസ്തയായിരുന്നു പി.ഡി. ജെയിംസ് എന്ന പേരിലെഴുതിയ ഫില്ലിസ് ഡൊറോത്തി ജെയിംസ്(3 ഓഗസ്റ്റ് 1920 – 27 നവംബർ 2014). പല പുസ്തകങ്ങളുടെയും ദശലക്ഷം കോപ്പികൾ ലോകത്തെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. പല കൃതികളും ചലച്ചിത്ര രൂപത്തിലും ദൃശ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട്.

പി.ഡി. ജെയിംസ്
ജനനംഫില്ലിസ് ഡൊറോത്തി ജെയിംസ്
(1920-08-03)3 ഓഗസ്റ്റ് 1920
ഓക്സ്ഫോർഡ്, ഇംഗ്ലണ്ട്
മരണം27 നവംബർ 2014(2014-11-27) (പ്രായം 94)
ഓക്സ്ഫോർഡ്, ഇംഗ്ലണ്ട്
തൊഴിൽനോവലിസ്റ്റ്
ദേശീയതബ്രിട്ടീഷ്
Genreക്രൈം നോവലിസ്റ്റ്
ത്രില്ലർ
പങ്കാളിഏണസ്റ്റ് കോണർ ബാൻട്രി വൈറ്റ് (m. 1941–1964, his death)
കുട്ടികൾ2 പെൺ മക്കൾ, ക്ലെയർ, (b. 1942) and ജെയ്ൻ, (b. 1944)

ജീവിതരേഖ

തിരുത്തുക

1920ൽ ജനിച്ച പി.ഡി. ജെയിംസ് 16ാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പെൺകുട്ടികൾ കോളേജിൽ ചേർന്ന് പഠിക്കേണ്ടെന്ന അഭിപ്രായമായിരുന്നു അച്ഛന്.[2] രണ്ടാം യുദ്ധകാലത്ത് മാഞ്ചസ്റ്ററിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യുകായിരുന്നു ഫില്ലിസിന്റെ ജോലി. ഒരു ഡോക്ടറെയാണ് അവർ വിവാഹം ചെയ്തത്.ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. .ബ്രീട്ടീഷ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ജോലി കിട്ടിയ ശേഷം അവർ വിവിധ ചുമതലകൾ വഹിക്കുകയുണ്ടായി.നേഷണൽ ഹെൽത്ത് സർവീസിലായിരുന്നു അവർ ആദ്യം ജോലി ചെയ്തത്.തുടർന്ന് പോലീസ് വകുപ്പിൽ ഫോറൻസിക് സയൻസ് സർവീസിലും ക്രിമിനൽ പോളിസി വിഭാഗത്തിലും അവർ പ്രവർത്തിച്ചു. ‘കവർ ഹേർ ഫേസ്’ എന്ന ആദ്യ നോവലിലൂടെതന്നെ പ്രശസ്തയായ പി.ഡി. ജെയിംസ് സൃഷ്ടിച്ച ആദം ദാൽഗ്ളീഷ് എന്ന നായക കഥാപാത്രം ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി.[3] കൺസർവേറ്റീവ് പാർട്ടി അംഗമായ അവർ 1991ൽ പ്രഭുസഭയിൽ അംഗമായി. ബി.ബി.സി.യുടെ ഭരണ സമിതിയിലും ബുക്കർ പ്രൈസ് നിശ്ചയിക്കുന്ന സമിതിയിലും അംഗമായിരുന്നു.[4]

  • കവർ ഹേർ ഫേസ്
  • ദ ചിൽഡ്രൻ ഓഫ് മെൻ
  • ദ മർഡർ റൂം

പുരസ്കാരങ്ങൾ

തിരുത്തുക
  • ക്രൈം റൈറ്റേഴ്സ് അസോസിയേഷൻെറ ഡയമണ്ട് ഡാഗർ അവാർഡ്
  • മിസ്റ്ററി റൈറ്റേഴ്സ് ഓഫ് അമേരിക്കയുടെ ഗ്രാൻഡ്മാസ്റ്റർ അവാർഡ്
  1. "P. D. James". Front Row. 18 January 2014-ന് ശേഖരിച്ചത്.
  2. "Faber & Faber: P. D. James". Faber.co.uk. 22 September 2008. Retrieved 20 May 2010.
  3. UK Parliament – Alphabetical List of Members Archived 2008-12-12 at the Wayback Machine..
  4. "കുറ്റാന്വേഷണ നോവലിസ്റ്റ് പി.ഡി. ജെയിംസ് അന്തരിച്ചു". www.madhyamam.com. Archived from the original on 2015-01-05. Retrieved 30 നവംബർ 2014. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

അധിക വായനയ്ക്ക്

തിരുത്തുക
  • Richard B Gidez. P. D. James. Twayne's English Authors Series. New York: Twayne, 1986.
  • Norma Siebenheller. P. D. James. New York: Ungar, 1981.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ പി.ഡി. ജെയിംസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അഭിമുഖങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി.ഡി._ജെയിംസ്&oldid=4084419" എന്ന താളിൽനിന്ന് ശേഖരിച്ചത്