പി.കെ.ആർ വാര്യർ

(പി.കെ. രാഘവവാര്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്നുള്ള ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും, എഴുത്തുകാരനും, സാമൂഹ്യപ്രവർത്തകനുമാണ് പാവങ്ങളുടെ ഡോക്ടർ[1] എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. രാഘവ വാര്യർ (13 ഓഗസ്റ്റ് 1921 - 26 മാർച്ച് 2011)

പി.കെ. രാഘവവാര്യർ
പി.കെ. രാഘവവാര്യർ
ജനനം1921 ഓഗസ്റ്റ് 3
മരണം2011 മാർച്ച് 26
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ

ജീവചരിത്രം

തിരുത്തുക

1921 ഓഗസ്റ്റ് 13നാണ് പി.കെ.ആർ വാര്യർ ജനിച്ചത്. 1940കളൂടെ തുടക്കത്തിൽ വാര്യർ മദ്രാസ് മെഡിക്കൽ കോളേജിൽ വൈദ്യശാസ്ത്രം പഠിക്കാനായി ചേർന്നു. വിദ്യാർത്ഥിയായിരിക്കേ തന്നെ സ്വാതന്ത്ര്യസമരത്തിൽ വാര്യർ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പങ്കെടുത്ത ഒരു ജാഥയിലായിരുന്നു [2] വാര്യർ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായ ദേവകിയെ ആദ്യമായി കണ്ടുമുട്ടിയത്. ഗാന്ധിജിയുടെ ഒരു ശിഷ്യയായിരുന്നു ദേവകി. മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് 1946 ജൂണിൽ ബിരുദം നേടിയതിന് ശേഷം 1947 ജൂലൈ മുതൽ 1948 ഡിസംബർ വരെ വാര്യർ ശരീരശാസ്ത്രം പഠിപ്പിച്ചു. 1949 ജനുവരി മുതൽ 1950 ജൂൺ വരെ മോഹൻ റാവു, സി.പി.വി മേനോൻ എന്നീ ഡോക്ടർമാരുടെ കീഴിൽ ഒരു ഗവൺമെന്റ് കോളേജിൽ അനൗദ്യോഗിക ഹൗസ് സർജനായി ജോലി നോക്കി വാര്യർ മദ്രാസിൽ തങ്ങി. 1950 ജൂണിന്റെയും 1959 ഓഗസ്റ്റിന്റെയും ഇടയ്ക്ക് ദക്ഷിണേന്ത്യയിലെ പല സർക്കാർ ആശുപത്രികളിലും വാര്യർ അസ്സിസ്റ്റന്റ് സിവിൽ സർജനായി ജോലി ചെയ്തു. കോയമ്പത്തൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങൾ അവയിൽ ചിലതാണ്. മിനിക്കോയി ദ്വീപിലും ഒരു ചെറിയ കാലത്തേക്ക് വാര്യർ സേവനമനുഷ്ഠിച്ചിരുന്നു.[3]

അതിനുശേഷം വാര്യർ, എഫ് .ആർ.സീ.എസ്. നേടുന്നതിനായി ലണ്ടനിലേക്ക് പോയി. 1960ൽ ഫെല്ലോഷിപ്പ് ലഭിച്ചതിന് ശേഷം ബിർമിംഗാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ കാർഡിയോതൊറാസിക് സർജറിയിൽ ഉപരി പഠനം നടത്തി. 1962ൽ പരിശീലനം വാര്യർ പൂർത്തിയാക്കി.[3] ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനുശേഷം, 1964ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രഫ. രാഘവാചാരിയുടെ കീഴിൽ അസ്സിസ്റ്റന്റ് പ്രഫസ്സറായി ചേർന്നു. 1964ൽ വാര്യർ മെഡിക്കൽ കോളേജിൽ കാർഡിയോതൊറാസിക് സർജറി വിഭാഗം ആരംഭിച്ചു. ഈ വിഭാഗത്തിന്റെ തലവനായി വാര്യർ 1977ൽ വിരമിക്കുന്നത് വരെ തുടർന്നു.[3][4]

ഔദ്യോഗികമായി വിരമിച്ചതിനു ശേഷവും വാര്യർ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നത് തുടർന്നു. 1983 വരെ മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ പ്രഫസറായി സേവനമനുഷ്ഠിച്ച വാര്യർ അതിനുശേഷം 1986 വരെ കണ്ണൂരിലെ എ.കെ.ജി സ്മാരക ആശുപത്രിയുടെ തലവനായി പ്രവർത്തിച്ചു. പിന്നീട് തൃശൂരിലെ അശ്വിനി ആശുപത്രിയിലും ഒറ്റപ്പാലത്തെ സെമൽക് ആശുപത്രിയിലും ജോലിനോക്കി. 1990ൽ വാര്യർ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിൽ നിന്നും വിരമിച്ചുവെങ്കിലും ഈ രംഗത്തെ ഒരു മാതൃകാ വ്യക്തിത്വമായി തുടർന്നു [3] [5] [6] [7] [8]

സാമൂഹ്യപ്രവർത്തനം

തിരുത്തുക

ഇ.എം.എസ് നമ്പൂതിരിപ്പാടുമായും[9] കേരളത്തിലെ മറ്റ് പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായും ഒരു അടുത്ത ബന്ധം വാര്യർ പുലർത്തിയിരുന്നു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു ഡോ.പി.കെ.ആർ. വാര്യർ. കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെ വാര്യർ ശക്തമായി എതിർത്തിരുന്നു.[3].രോഗിയിൽ നിന്നും ഒരു രൂപപോലും വാങ്ങാതെ ചികിത്സിച്ചിരുന്ന പി.കെ.ആർ.വാര്യർ ലളിതജീവിതം കൊണ്ടും ശ്രദ്ധേയനായിരുന്നു. [10] [11] [12] [13] [14] [15] [16] [17] [18]

മലയാളത്തിലും ആംഗലേയത്തിലും തന്റെ ആത്മകഥ വാര്യർ പ്രസിദ്ധീകരിച്ചു. ഇതിന്റെ മലയാളരൂപം അനുഭവങ്ങൾ അനുഭാവങ്ങൾ-ഒരു സർജന്റെ ഓർമ്മക്കുറിപ്പുകൾ ദേശാഭിമാനി വാരികയിലാണ് ആദ്യം അച്ചടിച്ചുവന്നത്. കുറച്ചുകൂടി വിപുലീകരിച്ച് അദ്ദേഹം രചിച്ച ആംഗലേയ രൂപം "Experience In Perceptions" എന്ന തലക്കെട്ടോടെ 2004ൽ പുറത്തിറങ്ങി. വിഗ്രഹത്തിലെ തകർച്ച(കഥ)യും ശ്രദ്ധേയമായ കൃതിയാണ്. [3]

പുരസ്കാരങ്ങൾ

തിരുത്തുക
  • ഹാർട്ട് കെയർ ഫൗണ്ടേഷൻ എന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടന നൽകിയ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്.[19]
  • മെഡിസിൻ, സർജറി എന്നീ വിഷയങ്ങളിൽ നൽകിയ സംഭാവനകൾക്ക് ദുബായ് ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ നൽകിയ അവാർഡ്.[20][21]
  • കെ. പി. നായർ ഫൗണ്ടേഷൻ നൽകിയ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്.[22]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം [23]

വാർദ്ധക്യസഹജമായ നിരവധി രോഗങ്ങൾ അലട്ടിയിരുന്ന വാര്യർ, 89-ആം വയസ്സിൽ 2011 മാർച്ച് 26-നു് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു[24]. മൃതദേഹം മതപരമായ ചടങ്ങുകളോ ഔദ്യോഗിക ബഹുമതികളോ കൂടാതെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ 2001-ൽ അന്തരിച്ചിരുന്നു. കൃഷ്ണൻ, അനസൂയ എന്നീ രണ്ട് മക്കളുണ്ട്. പ്രശസ്ത ചലച്ചിത്ര ഛായാഗ്രഹകനും സംവിധായകനുമായ ഷാജി എൻ. കരുൺ അദ്ദേഹത്തിന്റെ ജാമാതാവാണ്.

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. Bhaskar, B. R. P (August 2, 2005). "Epitome of service". Chennai, India: The Hindu. Archived from the original on 2012-11-03. Retrieved 2011-03-16.
  3. 3.0 3.1 3.2 3.3 3.4 3.5 Dr. P.K.R Warrier (2004). Experience and Perceptions. D.C. books. ISBN 8126408855.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-26. Retrieved 2011-03-16. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. http://living.oneindia.in/insync/heart-donation.html[പ്രവർത്തിക്കാത്ത കണ്ണി]
  6. "Scheme for poor heart patients". The Hindu. Chennai, India. September 25, 2006. Archived from the original on 2012-11-03. Retrieved 2011-03-16.
  7. "Eminent doctors honoured". The Hindu. Chennai, India. February 20, 2005. Archived from the original on 2006-02-16. Retrieved 2011-03-16.
  8. "IACTS meet begins". The Hindu. Chennai, India. February 18, 2005. Archived from the original on 2005-05-14. Retrieved 2011-03-16.
  9. "Tearful homage to Arya Antharjanam". The Hindu. January 4, 2002. Archived from the original on 2010-02-02. Retrieved 2011-03-16.
  10. "CPI(M) district unit to honour veterans". The Hindu. Chennai, India. November 6, 2003. Archived from the original on 2003-11-26. Retrieved 2011-03-16.
  11. "For a 'healthy' administration". The Hindu. Chennai, India. February 5, 2004. Archived from the original on 2004-04-01. Retrieved 2011-03-16.
  12. "Social concerns integral to modern medicine: Ekbal". The Hindu. Chennai, India. November 22, 2004. Archived from the original on 2004-12-22. Retrieved 2011-03-16.
  13. "Fascist forces trying to divide tsunami victims". The Hindu. Chennai, India. June 18, 2005. Archived from the original on 2012-11-03. Retrieved 2011-03-16.
  14. "DYFI set to hold 'public trial' of UDF Government today". The Hindu. Chennai, India. February 13, 2006. Archived from the original on 2012-11-03. Retrieved 2011-03-16.
  15. "Health Ministry planning to support the poor". The Hindu. Chennai, India. August 29, 2006. Archived from the original on 2006-09-01. Retrieved 2011-03-16.
  16. "Call to fight threats to artistic expression". The Hindu. Chennai, India. May 17, 2007. Archived from the original on 2008-10-08. Retrieved 2011-03-16.
  17. "Sanghom is not a feeder body of any party". The Hindu. Chennai, India. May 19, 2007. Archived from the original on 2012-11-03. Retrieved 2011-03-16.
  18. "Congress promises support for High Court Bench". The Hindu. Chennai, India. March 5, 2008. Archived from the original on 2012-11-03. Retrieved 2011-03-16.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-17. Retrieved 2011-03-16.
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-05. Retrieved 2011-03-16. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  21. "Briefly". The Hindu. Chennai, India. July 18, 2004. Archived from the original on 2004-08-16. Retrieved 2011-03-16.
  22. "Awards for O.N.V. Kurup and P.K.R. Warrier". The Hindu. Chennai, India. December 4, 2007. Archived from the original on 2007-12-07. Retrieved 2011-03-16.
  23. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  24. "ഡോ. പി.കെ.ആർ വാര്യർ അന്തരിച്ചു". Archived from the original on 2011-08-20. Retrieved 2011-03-26. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പി.കെ.ആർ_വാര്യർ&oldid=4092380" എന്ന താളിൽനിന്ന് ശേഖരിച്ചത്