കെ.പി. വള്ളോൻ
കൊച്ചിരാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കെ.പി. വള്ളോൻ (2 ജനുവരി 1900 - 14 ഏപ്രിൽ 1940). 1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃതവിഭാഗത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. എം.എൽ.സി.യായതോടെ "വള്ളോനെമ്മൽസി' എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായമുന്നേറ്റത്തിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി. 1931 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ അഞ്ചേകാൽ കൊല്ലത്തോളം കൊച്ചി നിയമസഭാംഗമായിരുന്നു
K. P. Vallon | |
---|---|
ജനനം | 2 January 1900 Mulavukadu Village, Ernakulam |
മരണം | 14 April 1940 Ernakulam |
തൊഴിൽ | Community activist |
ജീവിതരേഖ
തിരുത്തുകകൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങന്റെയും മാലയുടെയും മകനായി ജനിച്ചു. കുട്ടിക്കാലത്തുതന്നെ കരിങ്കൽ പണിയിലേർപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെആശയങ്ങളിൽ ആകൃഷ്ടനായ വള്ളോൻ, വിദ്യാഭ്യാസസമ്പാദനത്തിലൂടെ മാത്രമേ അധഃകൃതർക്ക് മൂന്നേറ്റമുണ്ടാകൂ എന്നറിഞ്ഞ് അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വേട്ടുവർ, പറയർ, കുറവർ തൂടങ്ങിയ സമുദായങ്ങളുടെ സംഘടനകളെയും പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമിച്ചു. 4-8-1931 മുതൽ 15-3-1935 വരെ മൂന്നര വർഷം സഭാംഗമായി. മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും 14-7-1938 ൽ വീണ്ടും സഭാംഗമായി. സ്വസമുദായത്തിന്റെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി വള്ളോൻ നിയമസഭയിൽ സജീവമായി പ്രവർത്തിച്ചു. നിരവധി ദളിത് വിഷയങ്ങൾ ആദ്ദേഹം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. 1938 ൽ എറണാകുളത്ത് ദളിത് വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കരയിൽ നിരോധിക്കപ്പെട്ടപ്പോൾ വഞ്ചിയിൽ കയറി കായലിന്റെ നടുക്കുചെന്ന് പ്രസംഗിച്ചു.എന്നാൽ ഇത് കൊച്ചി കായൽ സമ്മേളനത്തിൽ ആയിരിക്കാൻ സാധ്യതയില്ല. കൊച്ചിയിൽ 1913 ൽ കായൽ സമ്മേളനം നടക്കുമ്പോൾ വള്ളോൻ കേവലം 13 വയസ്സ് മാത്രം ഉള്ള കൗമാരക്കാരൻ ആയിരുന്നു. എങ്കിലും സമ്മേളനത്തിൽ വള്ളോൻ സജീവ സാന്നിധ്യം ആയിരുന്നു. കൃഷ്ണാദി ആശാന് കീഴിൽ ആ ചെറുപ്പക്കാരൻ സമ്മേളനത്തിന് വേണ്ടി അധ്വാനിച്ചു പ്രവർത്തിച്ചു.1936 ൽ എറണാകുളത്ത് നിന്ന് അധഃകൃതൻ മാസിക തുടങ്ങി. അതേവർഷം ഹരിജൻ എന്ന മറ്റൊരു മാസികയും വള്ളോന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങി.[1] ഉറച്ച യുക്തിവാദിയും നിരീശ്വരവാദിയുമായിരുന്ന അദ്ദേഹം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടി.[2] 1935 ൽ ബുദ്ധമതം സ്വീകരിച്ചു.[3] 1940 ൽ മാള ഗ്രാമത്തിൽ വസൂരി ബാധിതരുടെയിടയിൽ പ്രവർത്തിക്കവേ വസൂരി പിടിപെട്ട് അദ്ദേഹം മരിച്ചു. വള്ളോൻ എം. എൽ. സി. യുടെ മകളുടെ നാമം കുഞ്ഞിക്കാവ് എന്നും ഇളയ മകന്റെ പേര് രാജൻ എന്നും ആയിരുന്നു. ഏറ്റവും മുതിർന്ന മകൻ കെ വി കുമാരൻ അഡ്വക്കേറ്റ് ആയിരുന്നു.
അവലംബം
തിരുത്തുക- ↑ വി.എസ്. സനകൻ. "കെ.പി. വള്ളോൻ: അധഃസ്ഥിതർക്കെന്നും പ്രചോദനം". കേരള കൗമുദി. Retrieved 19 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ പി. ഗോവിന്ദപിള്ള (2010). കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ. ചിന്ത. pp. 57–62. ISBN 81-262-0232-7.
- ↑ Kshirsagar, R K (1994). Dalit Movement in India and Its Leaders, 1857-1956. New Delhi: M D Publications. p. 363. ISBN 9788185880433.