കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ച തിറയാട്ട കലാകാരനാണ് പി.കെ. കണാരു. ചെണ്ട, ഗഞ്ചിറ എന്നിവയ്ക്കു പുറമേ അപൂർവ വാദ്യോപകരണമായ തരിപ്പറയിലും പണിക്കർക്ക് വൈദഗ്ദ്ധ്യമുണ്ട്.

പി.കെ. കണാരു
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽതിറയാട്ട കലാകാരൻ
ജീവിതപങ്കാളി(കൾ)ചെരിയമ്മ

ജീവിതരേഖതിരുത്തുക

14-ാം വയസ്സിൽ നാട്ടിലെ സ്ഥാനികളായ നടുവിലക്കണ്ടി കുടുംബക്ഷേത്രത്തിൽ കോലംകെട്ടിയാണ് കണാരു തിറയാട്ടക്കലാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഉള്ളിയേരി മാമ്പൊയിൽ മുതൽ കൊടശ്ശേരിക്കുന്നുവരെയും അടുവാടു മുതൽ തോരായിവരെയും പത്തര ദേശത്തെ തിറയാട്ടങ്ങളുടെ കാരണവരാണ്. കണാരുപണിക്കരുടെ ഗുളികൻ, കുട്ടിച്ചാത്തൻ, ഘണ്ഠാകർണൻ കോലങ്ങൾ ഭക്തരുടെ ആദരവ് ഏറെ പിടിച്ചുപറ്റിയിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയിൽ മാരൻപാട്ടും തോറ്റംപാട്ടുകളും മുപ്പതു വർഷമായി കണാരുപണിക്കരും ഭാര്യ ചെരിയമ്മയും അവതരിപ്പിച്ചു വരുന്നു.

പുരസ്കാരങ്ങൾതിരുത്തുക

  • കേരള ഫോക്ക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം (2014)[1]

അവലംബംതിരുത്തുക

  1. "തിറയാട്ടത്തികവിന് തൊണ്ണൂറ്റിയെട്ടാം വയസ്സിൽ ആദരം". /www.mathrubhumi.com. ശേഖരിച്ചത് 11 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=പി.കെ._കണാരു&oldid=2284190" എന്ന താളിൽനിന്ന് ശേഖരിച്ചത്