1975 ജൂൺ 25-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഭരണഘടനയുടെ 352-ആം വകുപ്പനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. 1977 വരെ ഇത് നീണ്ടുനിന്നു.

അടിയന്തരാവാസ്ഥക്കാലത്തെ മരണങ്ങളും അതിക്രമങ്ങളും

തിരുത്തുക

ഇക്കാലത്ത് കേരളത്തിൽ പോലീസ് പീഡനത്തെ തുടർന്ന്‌ 28 പേർ മരിക്കുകയും 2 പേർ ലോക്കപ്പിൽ വച്ച് മരണമടയുകയും 4 പേർ ആത്മഹത്യ ചെയ്യുകയും ചെയ്തു. കോൺഗ്രസ് പ്രവർ‌ത്തകർ ഇക്കാലത്ത് ഏഴുപേരെ കൊല്ലുകയും ചെയ്തിരുന്നു.[1]

ഇക്കാലത്തെ അ‌തിക്രമങ്ങളിൽ കരുണാകരനും അദ്ദേഹത്തിന്റെ വിശ്വസ്തരായ പോലീസുദ്യോഗസ്ഥരുക്കുമുള്ള പങ്ക് തള്ളിക്കളയാനാകില്ല എന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.[2][3]

രാഷ്ട്രീയ വിഷയങ്ങൾ

തിരുത്തുക

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കേരളത്തിൽ സി.പി.ഐ. - കോൺഗ്രസ് മുന്നണിയായിരുന്നു ഭരണത്തിൽ. സി.പി.ഐ. പ്രതിനിധിയായി സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും. 1977 - ൽ അടിയന്തരാവസ്ഥ പിൻവലിച്ച് പുതിയ സർക്കാർ വരുന്നത് വരെ അച്യുത മേനോൻ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്ത്യ മുഴുവനും തകർന്നടിഞ്ഞെങ്കിലും കേരളത്തിൽ കോൺഗ്രസ്-സി.പി.ഐ.-കേരള കോൺഗ്രസ് മുന്നണി 111 സീറ്റ് നേടി വിജയത്തിലേക്ക് എത്തി. .[4]

തിരഞ്ഞെടുപ്പിന് മുന്നേ ഈ മുന്നണിയിലേക്ക് കേരള കോൺഗ്രസ് വന്നത് വിജയത്തിനുള്ള പ്രധാനഘടകവുമായി. കെ. കരുണാകരൻ മുഖ്യമന്ത്രിയായി മന്ത്രിസഭ നിലവിൽ വന്നെങ്കിലും രാജൻ കേസിൽ ഹൈക്കോടതിയിൽ നിന്ന് വിമർശനം ഏൽക്കേണ്ടി വന്ന കെ. കരുണാകരന് രാജി വെയ്ക്കേണ്ടി വരുകയും എ.കെ. ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്തു. ചിക്‌മഗ്ലൂർ സീറ്റിൽ ഇന്ദിരാഗാന്ധി മൽസരിക്കുന്നതിൽ പ്രതിഷേധിച്ച് എ.കെ. ആന്റണി രാജി വെച്ചപ്പോൾ സി.പി.ഐ. നേതാവ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി. കേന്ദ്രതലത്തിൽ ഇടതുപക്ഷ ഐക്യം ഉണ്ടാക്കുന്നതിനായി രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ 1979-ൽ സി.പി.ഐ. ഭരണത്തിൽ നിന്ന് പിൻന്മാറുകയും 1980 ഓടെ അടിയന്തരാവസ്ഥയെ തള്ളി പറയുകയും ചെയ്തു.

അടിയന്തരാവസ്ഥയെ ഒരു പാർട്ടി അല്ലെങ്കിൽ സംഘടന എന്ന നിലയിൽ കേരളത്തിൽ എതിർത്തിരുന്നവരിൽ പ്രധാനികൾ സി.പി.എമ്മും ആർ.എസ്.എസുമായിരുന്നു. അവരുടെ ഉന്നതരായ പല നേതാക്കളും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്.

  1. ടി, സതീശൻ. "അടിയന്തരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും…". Archived from the original on 19 ജൂലൈ 2014. Retrieved 19 ജൂലൈ 2014. {{cite news}}: |archive-date= / |archive-url= timestamp mismatch; 26 ജൂലൈ 2014 suggested (help)
  2. "Karunakaran cannot be absolved of charges: CPI(ML)". ദ ഹിന്ദു. Retrieved 19 ജൂലൈ 2014.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". ദ ഹിന്ദു. 15 സെപ്റ്റംബർ 2005. Archived from the original on 2010-04-04. Retrieved 19 ജൂലൈ 2014.
  4. "Former Kerala Chief Minister Karunakaran passes away". ദ ഹിന്ദു. 24 ഡിസംബർ 2010. Retrieved 19 ജൂലൈ 2014.