മലയാളത്തിലെ ആധുനികസാഹിത്യത്തിന്റെ അരാഷ്ട്രീയവും അരാജകവുമായ പ്രവണതകൾക്കെതിരെ രാഷ്ട്രീയനിലപാട് കൈക്കൊണ്ട് പ്രസിദ്ധീകരണം ആരംഭിച്ച മലയാള മാസികയാണ് പ്രസക്തി. ദീനംപിടിച്ച കഥ, കവിത ഒന്നും പ്രസിദ്ധീകരിക്കുന്നതല്ലെന്ന പ്രഖ്യാപനത്തോടെ വന്ന പ്രസക്തിയുടെ പ്രധാനശില്പികൾ പി. എൻ. ദാസും കെ. ജി. ശങ്കരപ്പിള്ളയുമായിരുന്നു. [1] കെ. ജി. ശങ്കരപ്പിള്ള, ബി. രാജീവൻ എന്നിവരുടെ രചനകളും അന്യഭാഷാവിവർത്തന കവിതകളും ലേഖനങ്ങളുംകൊണ്ട് വിപ്ലവചിന്തയുടെ പ്രസരണമായ ഈ മാസിക ഏറെ വാഴ്ത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. കെ.ജി.എസി ന്റെ ബംഗാൾ ഈ മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

1973 ജനുവരി - ഫെബ്രുവരിയിലാണ് ഒന്നാം ലക്കം പുറത്തിറങ്ങിയത്. എഡിറ്റർ, പ്രിന്റർ, പബ്ളിഷർ പി. എൻ. ദാസായിരുന്നു. ജോസഫ് സ്റ്റാലിന്റെ ലേഖനവും സാർത്ര് അഭിമുഖത്തിൽ നിന്നുള്ള ഭാഗവും മാവോ സെ തുങ് ചിന്തകളും ഹോചിമിൻ വിവർത്തനവും ആദ്യ ലക്കത്തിലുണ്ട്[2]

  1. "പി.എൻ. ദാസും പട്ടാമ്പി കോളേജും പ്രസക്തി മാസികയും" (in ഇംഗ്ലീഷ്). Archived from the original on 2020-07-29. Retrieved 2020-07-29.
  2. പനങ്ങാട്, പ്രദീപ് (2018). മലയാള സമാന്തര മാസികാചരിത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. pp. 150–161. ISBN 812004324-4. {{cite book}}: Check |isbn= value: checksum (help)
"https://ml.wikipedia.org/w/index.php?title=പ്രസക്തി_(മാസിക)&oldid=3806361" എന്ന താളിൽനിന്ന് ശേഖരിച്ചത്