'ജീവൽശക്തി' എന്ന വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സമാന്തരചികിത്സാ സമ്പ്രദായമാണ് പ്രകൃതിചികിത്സ . ജീവൽശക്തി (vital energy അല്ലെങ്കിൽ vital force) ആണ് ശരീരത്തിലെ ചയാപചയപ്രവർത്തനങ്ങൾ, പ്രത്യുത്പാദനം, വളർച്ച എന്നിവക്കൊക്കെ കാരണമാകുന്നതെന്ന് ഈ ചികിത്സാസമ്പ്രദായം കരുതുന്നു. ഒരുപാട് തരത്തിലുള്ള കപട വൈദ്യശാസ്ത്ര രീതികൾ പ്രകൃതിചികിത്സ എന്ന പേരിൽ അതിന്റെ വക്താക്കൾ പിന്തുടരുന്നു. പ്രകൃതിചികിത്സകർ ഉപയോഗിക്കുന്ന ചികിത്സാരീതികളിൽ ഹോമിയോപ്പതി പോലെയുള്ള കപട സമ്പ്രദായങ്ങൾ മുതൽ അംഗീകൃത ചികിത്സാരീതികൾ ആയ സൈക്കോതെറാപ്പി പോലെയുള്ളവ വരെയുണ്ട്.

പ്രകൃതി ചികിത്സ അപകടകരവും ഫലപ്രാപ്തിയില്ലാത്തതും ആണെന്ന് ആധുനിക മെഡിക്കൽ പ്രൊഫഷൻ കരുതുന്നു. അമേരിക്കൻ കാൻസർ സൊസൈറ്റി പോലെയുള്ള മെഡിക്കൽ സമൂഹത്തിന്റെ ശക്തമായ വിമർശനം നേരിടുന്നതിന് പുറമെ പ്രകൃതി ചികിത്സകർ കപടവൈദ്യം ഉപയോഗിക്കുന്ന കള്ളന്മാർ ആണെന്ന് ഒരുപാട് തവണ സമർഥിക്കപ്പെട്ടിട്ടുണ്ട് .

പ്രകൃതിചികിത്സാപഠനകേന്ദ്രങ്ങളുടെ കൂട്ടായ്മ (Association of Accredited Naturopathic Medical Colleges) അഭിപ്രായപ്പെടുന്നത്, 'പ്രകൃതിചികിത്സ നിർവചിക്കപ്പെട്ടിരിക്കുന്നത് അതിന്റെ സമ്പ്രദായങ്ങളിൽ ഉപരി അതിന്റെ തത്ത്വങ്ങളിലാണ്. അത് ശരീരത്തിന്റെ രോഗനിവാരണശേഷിയെ മാനിക്കുന്നു,' എന്നാണ്. മറ്റു പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങളെ പോലെ പ്രകൃതിചികിത്സയും ശസ്ത്രക്രിയയോ ഔഷധങ്ങളോ അധികം ഉപയോഗിക്കുന്നില്ല. ജലചികിത്സ, സൂര്യചികിത്സ, മണ്ണുചികിത്സ തുടങ്ങിയവ ഇതിലെ ചികിത്സാ മുറകളിൽ ഉൾപ്പെട്ടവയാണ്‌. തെളിവുകളുടെ അടിസ്ഥാനമില്ലാത്ത കപടശാസ്ത്രം മാത്രമാണ് പ്രകൃതിചികിത്സ.

അടിസ്ഥാന ആശയങ്ങൾ

തിരുത്തുക
  1. ശരീരം ഒറ്റ ഘടകമാണ് അസുഖം ശരീരത്തിനു മുഴുവനാണ്
  2. അനാരോഗ്യകരമായ അന്തരീക്ഷത്തോട്, സാഹചര്യങ്ങളോട് ശരിരത്തിന്റെ പ്രതികരണമാണ് അസുഖം
  3. മരുന്നല്ല രോഗം മാറ്റുന്നത് ശരീരമാണ്. ശരീരത്തിന്റെ സ്വയം ശുദ്ധീകരണ ശക്തിയെ അംഗികരിക്കുക.
  4. പ്രതികൂലമായ സാഹചര്യത്തിൽ അസുഖമുണ്ടായെങ്കിൽ അത് അനുകൂലമാക്കുന്നതിലൂടെ അസുഖം മാറുന്നു.
  5. ശരിരത്തിന്റെ പ്രവർത്തനത്തിന് അനുകൂല ഘടകങ്ങളായി യോഗ പൊലുള്ള് നല്ല ശീലങ്ങൾ , ആവശ്യമാണ്.
  6. ശരീരത്തെയും അതിന്റെ പ്രത്യേകതകളേയും അറിയുകയും അതിനനുസരിച്ച് ഭക്ഷണങ്ങളും ദുശ്ശീലങ്ങളും ക്രമീകരിക്കയും ചെയ്താൽ ആരോഗ്യം ഉണ്ടാകുന്നു.

പ്രധാന ചികിത്സാരീതികൾ

തിരുത്തുക

പ്രധാനമായ ചികിത്സാ രീതികൾ താഴെ കൊടുക്കുന്നു.

  1. ഉപവാസം
  2. ജലചികിത്സ
  3. സൺബാത്ത്
  4. മൺചികിത്സ
  5. ആവി ചികിത്സ
  6. വ്യായാമം
  7. യോഗ.
  8. മെഡിറ്റേഷൻ
  9. മസ്സാജിങ്
  10. പ്രകൃതി ദത്തമായ ഭക്ഷണം
  11. Abstinence from Harmful Food
"https://ml.wikipedia.org/w/index.php?title=പ്രകൃതിചികിത്സ&oldid=4123038" എന്ന താളിൽനിന്ന് ശേഖരിച്ചത്