ലെൻസുകൾക്ക് പകരം ചെറിയ സുഷിരങ്ങളുള്ള, സൺ ഗ്ലാസുകൾ പോലെ തോന്നിക്കുന്ന കണ്ണടകളാണ് പിൻ‌ഹോൾ കണ്ണടകൾ. ഒരു പിൻഹോൾ ക്യാമറയുടെ പ്രവർത്തനത്തിന് സമാനമായി, ഓരോ സുഷിരവും വളരെ ഇടുങ്ങിയ പ്രകാശകിരണം മാത്രമേ കണ്ണിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ, ഇത് ദൃശ്യത്തിന്റെ ആഴം വർദ്ധിപ്പിക്കുകയും കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റിഫ്രാക്റ്റീവ് പിശകുള്ള ആളുകൾക്ക് പിൻഹോൾ കണ്ണടകൾ ഉപയോഗിച്ചുള്ള കാഴ്ച സാധാരണയിൽ നിന്നും മെച്ചപ്പെട്ടതായിരിക്കും.

ഒരു പിൻഹോൾ കണ്ണട
പിൻഹോൾ ഗ്ലാസുകളുടെ ഏകദേശ പ്രഭാവം
സാധാരണ കാഴ്ചയുള്ളവർ കാണുന്നത് പോലെ, കൃത്യമായ ഫോക്കസിലുള്ള ഒരു കാഴ്ച പരിശോധന ചാർട്ട്.
ഒരു റിഫ്രാക്റ്റീവ് പിശക് ഉള്ള ഒരു വ്യക്തി കാണുന്നതുപോലെ മങ്ങിയ കാഴ്ച പരിശോധന ചാർട്ട്.
പിൻഹോൾ ഗ്ലാസുകൾ ഫോക്കസ് അല്ലാത്ത ക്യാമറയ്ക്ക് മുന്നിൽ വെക്കുമ്പോൾ, ചാർട്ട് വീണ്ടും വായിക്കാൻ കഴിയുന്നതാക്കുന്നു. എന്നിരുന്നാലും, അവ ഇമേജ് ഇരുണ്ടതാക്കുകയും, അതിലെ ഗ്രിഡ് ചില മികച്ച വിശദാംശങ്ങൾ തടയുകയും ചെയ്യുന്നു. ചാർട്ട് മുഴുവനായി ദൃശ്യമാകാൻ ക്യാമറയുടെ ചെറിയ ചലനങ്ങൾ ആവശ്യമാണ്.

പരമ്പരാഗത കുറിപ്പടി ഗ്ലാസുകളിൽ നിന്ന് വ്യത്യസ്തമായി, പിൻഹോൾ ഗ്ലാസുകൾ അരികുകൾക്ക് ചുറ്റുമുള്ള പിൻ‌കുഷ്യൻ പ്രഭാവം (ഇത് മൂലം നേർരേഖകൾ വളഞ്ഞതായി കാണപ്പെടുന്നു) ഇല്ലാതെ കണ്ണിനുള്ളിൽ ഒരു ചിത്രം നിർമ്മിക്കുന്നു. ഹ്രസ്വദൃഷ്ടിയും, ദീർഘദൃഷ്ടിയും ഉള്ള ആളുകൾ‌ക്ക് കാഴ്ച മെച്ചപ്പെടുത്തുന്നതിൽ പിൻ‌ഹോൾ‌ കണ്ണടകൾ‌ ഉപയോഗപ്രദമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, 6 ഡയോപ്റ്ററിൽ അധികം പവർ ഉള്ള ആളുകൾ‌ക്ക് അവ ശുപാർശ ചെയ്യപ്പെടുന്നില്ല. കൂടാതെ, പിൻഹോൾ ഗ്ലാസുകൾ മൊത്തത്തിലുള്ള തെളിച്ചവും പെരിഫറൽ കാഴ്ചയും കുറയ്ക്കുന്നു,[1] അതിനാൽ വാഹനമോടിക്കുമ്പോഴോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതുപോലെയുള്ള ജോലികൾ ചെയ്യുമ്പോഴോ ഉപയോഗിക്കരുത്.

നിത്യജീവിതത്തിലെ ഉപയോഗത്തിലൂടെ പ്ലാസ്റ്റിക് ഗ്രേറ്റിംഗ് പ്രശ്നം അവഗണിക്കാൻ എളുപ്പമാകുമെന്ന് വ്യാപാരികൾ പറയുന്നു. എന്നിരുന്നാലും, ഓരോ തവണയും ഉപയോക്താവ് കണ്ണുചിമ്മുമ്പോൾ, ഗ്രേറ്റിംഗിന്റെ തിരശ്ചീന രേഖകൾ കട്ടിയുള്ളതായി കാണപ്പെടും. കാരണം, പ്യൂപ്പിളിന് മുകളിലൂടെ സഞ്ചരിക്കുന്ന കൺപോളകൾ റെറ്റിനയിലേക്ക് വീഴുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുകയും ലാറ്ററൽ ഇൻഹിബിഷൻ ഇഫക്റ്റ് ഹ്രസ്വമായി നീക്കംചെയ്യുകയും ചെയ്യും. അതിനാൽ, ഉപയോക്താവ് കണ്ണ് ചിമ്മുന്ന കാലത്തോളം, അവരുടെ കണ്ണുകൾ മൂടുന്ന ഇരുണ്ട ഗ്രേറ്റിംഗിനെക്കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

ചില നേത്ര വ്യായാമങ്ങളുമായി ചേർന്ന്‌, കാഴ്ചശക്തി ശാശ്വതമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന അവകാശവാദമനുസരിച്ച് പിൻ‌ഹോൾ ഗ്ലാസുകൾ വിവിധ കമ്പനികൾ വിപണനം ചെയ്തു വരുന്നുണ്ട്. എന്നിരുന്നാലും, ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയില്ല. പിൻഹോൾ കണ്ണടകൾ വിൽക്കുന്ന കമ്പനികളുടെ ഈ തരത്തിലുള്ള അവകാശവാദം ശരിവയ്ക്കുന്നതിനുള്ള ഔപചാരിക ക്ലിനിക്കൽ പഠനങ്ങളുടെ അഭാവം കാരണം, ഫെഡറൽ ട്രേഡ് കമ്മീഷനുമായുള്ള നിയമപരമായ ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ഈ തരത്തിലുള്ള അവകാശവാദങ്ങൾ നടത്തുന്നത് അമേരിക്കൻ ഐക്യനാടുകളിൽ നിയമപരമായി തടഞ്ഞിട്ടുണ്ട്.[2]

റിഫ്രാക്റ്റീവ് പിശകുകൾ കണ്ടെത്തുന്നതിന് നേത്രരോഗവിദഗ്ദ്ധരും ഒപ്റ്റോമെട്രിസ്റ്റുകളും ഉപയോഗിക്കുന്ന പിൻ‌ഹോൾ ഒക്ലൂഡർ ഇതേ തത്ത്വങ്ങളിൽ പ്രവർത്തിക്കുന്നു എന്നിരുന്നാലും അവ രോഗനിർണയത്തിന് പുറത്ത് ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതല്ല.

പരാമർശങ്ങൾ

തിരുത്തുക
  1. Russell S. Worrall OD; Jacob Nevyas; Stephen Barrett MD (September 12, 2007). "Eye-Related Quackery". Quackwatch. Retrieved 2008-03-27.
  2. "Marketers of "Pinhole" Eyeglasses Settle FTC Charges That They Made False and Unsubstantiated Claims That the Glasses Could Correct or Cure Vision Disorders |". Federal Trade Commission Press Release (in അമേരിക്കൻ ഇംഗ്ലീഷ്). 1993-10-21. Retrieved 2020-05-31. {{cite web}}: |archive-date= requires |archive-url= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിൻഹോൾ_കണ്ണടകൾ&oldid=3599934" എന്ന താളിൽനിന്ന് ശേഖരിച്ചത്