തായ്‍വാനിലെ ഹോങ് ജെൻ യി നിർമ്മിച്ച ഒരു ഫയൽ മാനേജർ ആപ്ലിക്കേഷനാണ് പിസിമാൻ ഫയൽ മാനേജർ (PCManFM). ഇത് ഗ്നോം ഫയൽസ് , ഡോൾഫിൻ , തുനാർ എന്നിവയ്ക്ക് പകരമായാണ് നിർമ്മിച്ചത്..[3][4] പിസിമാൻ എഫ്എം എന്നത് എൽഎക്സ്ഡിഇയിലെ അടിസ്ഥാന ഫയൽ മാനേജറാണ്, അദ്ദേഹത്തോടൊപ്പം ഒപ്പം മറ്റ് പ്രോഗ്രാമർമാരും ഈ ഫയൽമാനേജർ വികസിപ്പിക്കാൻ ചേർന്നിട്ടുണ്ട്. 2010 മുതൽ പി.സി.മാൻഎഫ്എം പൂർണ്ണമായി തിരുത്തിയെഴുതലിന് വിധേയമായിട്ടുണ്ട്. ബിൽഡ് നിർദ്ദേശങ്ങൾ, സജ്ജീകരണം, കോൺഫിഗറേഷൻ എന്നിവയിൽ സാരമായ മാറ്റം വരുത്തൽ നടത്തി.

പിസിമാൻ ഫയൽ മാനേജർ
റഷ്യൻ ഭാഷയിൽ ലഭ്യമായ പിസിമാൻ ഫയൽ മാനേജർ 1.2.4
റഷ്യൻ ഭാഷയിൽ ലഭ്യമായ പിസിമാൻ ഫയൽ മാനേജർ 1.2.4
വികസിപ്പിച്ചത്Hong Jen Yee (PCMan), Andriy Grytsenko (LStranger)
Stable release
1.3.2 (GTK) / ഫെബ്രുവരി 5, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-02-05)[1]
Preview release
1.1.0 (Qt) / ഏപ്രിൽ 15, 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-04-15)[2]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC (GTK), C++ (Qt)
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
തരംFile Manager
അനുമതിപത്രംGPL-2.0-or-later
വെബ്‌സൈറ്റ്wiki.lxde.org/en/PCManFM

ഗ്നു ജനറൽ പബ്ലിക് ലൈസൻസിനു കീഴിലാണ് പിസിമാൻ എഫ്എം പുറത്തിറക്കിയിട്ടുള്ളത്. പിസിഎംഎൻഎഫ്എം ഒരു സ്വതന്ത്രസോഫ്റ്റ്‌വേർ ആണ്.  പരസ്പരപ്രവർത്തനക്ഷമതക്കായി ഫ്രീഡെസ്ക്ടോപ്പ്.ഓർഗ്ഗ് നൽകിയ നിർവ്വചനങ്ങളെ ഇത് പിന്തുടരുന്നു.

2013 മാർച്ച് 26 ന് ക്യൂടി അടിസ്ഥാനമാക്കിയ പിസിമാൻ എഫ്എം ന്റെ പതിപ്പ് പുറത്തിറക്കി.[5] [6] ജിടികെ3 യിലെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയതുകൊണ്ടാണ് ക്യുടി അടിസ്ഥാനമാക്കി വികസിപ്പിച്ചത്. എന്നിരുന്നാലും, "ജിടികെ പതിപ്പും ക്യു.ടി. പതിപ്പും നിലനിൽക്കും" എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.[7]

സവിശേഷതകൾ

തിരുത്തുക

പിസിമാൻ എഫ്എം ന്റെ സവിശേഷതകൾ താഴെപ്പറയുന്നവയാണ്:

  • റിമോട്ട് ഫയൽ സിസ്റ്റമുകൾക്ക് അനുകൂലമായ പ്രവേശനമുളള പൂർണ്ണ GVfs പിന്തുണ (svdp: //, dav: //, smb: //....cc കൈകാര്യം ചെയ്യുവാൻ സാധിയ്ക്കുന്നു.
  • ഇരട്ട പാനൽ
  • ചിത്രങ്ങൾക്ക് ലഘുചിത്രങ്ങൾ
  • ഡെസ്ക്ടോപ് മാനേജ്മെന്റ് - വാൾപേപ്പറും ഡെസ്ക്ടോപ് ഐക്കണുകളും കാണിക്കുന്നു
  • ബുക്ക്മാർക്കുകൾ
  • ബഹുഭാഷ
  • ടാബ് ചെയ്ത ബ്രൗസിംഗ് ( ഫയർഫോക്സിനു സമാനമായി)
  • വോള്യം മാനേജ്മെന്റ് (mount / unmount / eject, gvfs പിൻതുണ ലഭ്യമാക്കണം)
  • വലിച്ചിടൽ
  • ടാബുകളിൽ ഫയലുകൾ വലിച്ചിടാനാകും
  • ഫയൽ അസോസിയേഷൻ (ഡിഫോൾട്ട് അപ്ലിക്കേഷൻ)
  • വിവിധ വ്യൂകൾ: ഐക്കൺ, കോംപാക്ട്, വിശദമായ ലിസ്റ്റ്, തമ്പ്നെയിൽ, ട്രീ എന്നിവ

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Activity for PCMan File Manager". Retrieved 2021-02-15.
  2. "PCManFM Qt releases". github.com/lxqt. Retrieved 2022-08-25.
  3. Craciun, Dan. "PCMan File Manager 0.4.5 Review". Linux Today. Archived from the original on 2021-06-30. Retrieved 20 February 2013. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. Georgiadis, Panos. "PCMan – An Alternative File Manager". Unixmen. Retrieved 20 February 2013.
  5. "LXDE - PCManFM file manager is ported to Qt?". Blog.lxde.org. 1999-02-22. Retrieved 2013-04-27.
  6. "LXDE - PCManFM Qt 0.1.0 released". Blog.lxde.org. 2013-03-27. Retrieved 2013-04-27.
  7. "Arch Linux LXDE". wiki.archlinux.org.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പിസിമാൻ_ഫയൽ_മാനേജർ&oldid=4084498" എന്ന താളിൽനിന്ന് ശേഖരിച്ചത്