ഉഷ്ണമേഖലാപ്രദേശമായ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്ന പിറ്റ, പിറ്റിഡേ കുടുംബത്തിലെ പാസെറൈൻ (ചേക്കയിരിക്കുന്ന പക്ഷികൾ) പക്ഷികുലത്തിൽപ്പെട്ടതാണ്. പിറ്റയുടെ രണ്ടിനങ്ങൾ കൂടി ആഫ്രിക്കയിൽ കണ്ടുവരുന്നുണ്ട്. 'പിറ്റ' എന്ന വാക്ക് ഉത്ഭവിച്ചത് തെലുങ്ക് ഭാഷയിൽ നിന്നാണ്. ചെറുപക്ഷികളെയെല്ലാം ആന്ധ്രയിൽ പിറ്റ എന്നാണ് പറയുന്നത്. പക്ഷികൾ പാടുന്നവയും കരയുന്നവയും ചിലയ്ക്കുന്നവയുമായി ധാരാളം ഇനങ്ങളുള്ളവരാണ് പിറ്റകൾ.

പിറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:

പിറ്റകൾ രൂപത്തിലും ജീവിതചര്യയിലും ഏതാണ്ട് എല്ലായിടത്തും സമാനത പുലർത്തുന്നവയാണ്. പൊക്കം കുറഞ്ഞ ദൃഢകായരായ ഇടത്തരം പക്ഷിയാണിത്. 5 മുതൽ 25 സെന്റിമീറ്റർ (5.9–9.8 ഇഞ്ച്) വരെ നീളമുള്ള നീണ്ടകാലുകളും ചെറിയവാലും തടിച്ചുകുറുതായ ചുണ്ടുകളും പിറ്റയുടെ പൊതുവായ ശാരീരിക സവിശേഷതകളാണ്. ഇവയിൽ അധികം ഇനങ്ങൾക്കും കടുത്ത വർണ്ണമാണ് കണ്ടുവരുന്നത്. പാറകൾ നിറഞ്ഞ ചതുപ്പുപ്രദേശങ്ങളോടു ചേർന്ന വനമേഖലയിലാണ് പിറ്റകളെ കണ്ടുവരുന്നത്. ചാടിച്ചാടി നടക്കുന്ന ഈ പക്ഷി നിലത്താണ് പൊതുവേ ഇരതേടാറുള്ളത്. ഭക്ഷണത്തിന്റെ കാര്യത്തിൽ നിർബന്ധബുദ്ധിയില്ലാത്ത ഇവർ മിശ്രഭോജികളാണ്. ഒച്ചുകൾ, പ്രാണികൾ, ചെടികൾ, ധാന്യങ്ങൾ തുടങ്ങിയവയെല്ലാം ഇവ ഭക്ഷണമാക്കാറുണ്ട്. രാത്രികളിൽ ചേക്കറിയിരിക്കാൻ മരക്കൊമ്പുകളെ ആശ്രയിക്കാറുണ്ട്. ആറു മുട്ടകൾ വരെ ഇടാറുള്ള പിറ്റകൾ മരക്കൊമ്പിലോ, പൊന്തക്കാട്ടിലോ ആണ് 'കൂട്' ഒരുക്കുന്നത്. ധാരാളം ഇനത്തിൽപ്പെട്ട പിറ്റകൾ ദേശാടനപക്ഷികളാണ്.

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) എന്ന സംഘടനയുടെ കണക്കു പ്രകാരം നാല് ഇനത്തിൽപ്പെട്ട പിറ്റകൾ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ വിഭാഗത്തിൽപ്പെട്ടതാണ്. പ്രക്യതിയുടെ മാറ്റങ്ങൾ, വനനശീകരണപ്രവർത്തനങ്ങൾ എന്നീ കാരണങ്ങളാൽ ഈ പക്ഷികൾ ലുപ്ധമായിക്കൊണ്ടിരിക്കുന്നു.[1]

പിറ്റ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ തിരുത്തുക

 
Male rusty-naped pitta
 
ബാർ-ബെല്ലീഡ് പിറ്റ കാറ്റ് ടിയെൻ ദേശീയോദ്യാനത്തിൽ (പിയൂഷ് ചൌഹാൻ)
 
ബ്ലൂ പിറ്റ
 
ഫെയറി പിറ്റ
 
ജവാൻ ബാൻഡെഡ് പിറ്റ

ഹൈഡ്രോണിസ്

എറിത്രോപൈറ്റ

പിറ്റ

അവലംബം തിരുത്തുക

  1. McClure, H. Elliott (1991). Forshaw, Joseph (ed.). Encyclopaedia of Animals: Birds. London: Merehurst Press. pp. 159–160. ISBN 1-85391-186-0.

ഗ്രന്ഥസൂചി തിരുത്തുക

പുറം കണ്ണി തിരുത്തുക

"https://ml.wikipedia.org/w/index.php?title=പിറ്റ&oldid=3948975" എന്ന താളിൽനിന്ന് ശേഖരിച്ചത്