പിറവം വള്ളംകളി
കേരളത്തിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന പിറവത്ത്, ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വള്ളംകളിയാണ് പിറവം വള്ളംകളി.[1][2]
ചരിത്രം
തിരുത്തുക1957-ൽ, അധികാരത്തിലേറിയ ഒന്നാം ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭയുടെ കാലത്താണ് പിറവത്ത് വള്ളംകളി ആരംഭിക്കുന്നത്. 1975-ൽ, ഇടുക്കി അണക്കെട്ട് വരുന്നതിനു മുൻപ് താരതമെന്യെ പിറവം പുഴയിൽ ജലനിരപ്പ് കുറവായിരുന്നു. അണക്കെട്ട് വന്നതിനുശേഷം, അണക്കെട്ടിൽ നിന്നും പുറത്തുവിടുന്ന വെള്ളം മൂവാറ്റുപുഴ ആറിലെത്തി നിറഞ്ഞുകവിഞ്ഞു പിറവം പുഴയിലേക്കും എത്താൻ തുടങ്ങിയപ്പോൾ വേനൽക്കാലത്തും ഈ പുഴയിൽ ജലനിരപ്പ് ഉയർന്നുനിന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവത്തെ അക്കാലത്തെ പ്രമുഖ നേതാവായിരുന്ന ഡോ. എ.സി. ജേക്കബിന്റെ നേതൃത്വത്തിലാണ് ഇവിടെ വള്ളംകളി ആരംഭിക്കുന്നത്.[2]
അവലംബം
തിരുത്തുക- ↑ "വള്ളംകളി ആവേശത്തിൽ പിറവം" (in Malayalam). Deshabhimani. 2024-09-15. Archived from the original on 2023-09-25. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 2.0 2.1 "പിറവം വള്ളംകളി: തുടക്കവും വളർച്ചയും" (in Malayalam). Nerkazhcha. 2023-09-27. Archived from the original on 2024-09-22. Retrieved 2024-09-22.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)