കത്തീഡ്രൽ
കൃസ്ത്യൻ പള്ളി
ഒരു ഭദ്രാസനത്തിന്റെ അഥവാ രൂപതയുടെ അധ്യക്ഷനായ മെത്രാന്റെ ആസ്ഥാന ദേവാലയമാണ് കത്തീഡ്രൽ (ഇംഗ്ലീഷ്: Cathedral) അഥവാ ഭദ്രാസനപ്പള്ളി. സിംഹാസനം എന്നർത്ഥമുള്ള 'കത്തീഡ്ര' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് കത്തീഡ്രൽ എന്ന പദം രൂപം കൊണ്ടത്.[1] കത്തോലിക്ക, ഓർത്തഡോക്സ്, ആംഗ്ലിക്കൻ സഭകൾക്ക് പുറമേ മെതഡിസ്റ്റ്, ലൂഥറൻ സഭകളിലും കത്തീഡ്രൽ ദേവാലയങ്ങൾ നിലവിലുണ്ട്.
രൂപതാ സംവിധാനത്തിലെ കേന്ദ്ര ദേവാലയങ്ങൾക്ക് പുറമേ പൗരാണികത, ചരിത്രപ്രാധാന്യം തുടങ്ങിയവ കണക്കിലെടുത്ത് ഒരു രൂപതയിൽ തന്നെ ഒന്നിലേറെ ദേവാലയങ്ങൾക്ക് കത്തീഡ്രൽ പദവി നൽകുന്ന പതിവുണ്ട്.