ചെറുതും ഭംഗിയേറിയതുമായ തിളക്കമേറിയ നിറമുള്ള കല്ലുകൾ ഉപയോഗിച്ച് അലങ്കരിയ്ക്കുന്ന ഒരു രീതിയാണ് പിയത്ര ദുരെ. ഇറ്റാലിയൻ ഭാഷയിൽ കടുപ്പമേറിയ ശില എന്നർത്ഥം വരുന്ന വാക്കാണ് പിയത്ര ദുരെ. 1500ൽ റോമിലാണ് ഇത്തരത്തിലുള്ള കലാരൂപങ്ങൾ ആദ്യമായി കണ്ടെത്തിയത്. പൂർണ്ണമായ രൂപങ്ങൾ ഫ്ലോറൻസിൽ നിന്നും ലഭിച്ചു.

Floral 'Parchin kari' work in the Taj Mahal, incorporating precious and semi-precious stones

ഭാരതത്തിൽ തിരുത്തുക

മുഗൾ ചക്രവർത്തിമാരുടെ കാലത്ത് ഉയർന്ന് വന്ന കൊട്ടാരങ്ങളും ശവകുടീരങ്ങളും അലങ്കരിയ്ക്കാൻ ഈ കലാസൃഷ്ടി ഉപയോഗിച്ചു. ഇൻഡോ-പേർഷ്യൻ സമ്മിശ്രമായ ഇതിൽ പുഷ്യരാഗം, ഇന്ദ്രനീലം തുടങ്ങിയ രത്നക്കല്ലുകൾ ഉപയോഗിച്ചിരുന്നു. ഇവ കൊട്ടാരത്തിന്റേയും മറ്റും ചുവരുകളിലും പതിച്ചിരുന്നു. ആദ്യമായി ഇത് ഉപയോഗിയ്ക്കപ്പെട്ടത് മുഗൾ രാജ്ഞിയായിരുന്ന നൂർജഹാന്റെ പിതാവിന്റെ ശവകുടീരത്തിലായിരുന്നു. തുടർന്ന് താജ്‌മഹലിലും ചെങ്കോട്ടയിലും ഇത് ഉപയോഗിച്ചുവന്നു. പ്രത്യേകരീതിയിൽ ജ്യാമിതീയ നിയമങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പതിയ്ക്കുന്ന ഈ ശൈലിയിൽ പുഷ്പങ്ങളുടേയും വിവിധ മൃഗങ്ങളുടേയും രൂപരേഖകൾ കാണാം.


 
ആഗ്രയിലെ ഒരു ഡിസൈൻ
"https://ml.wikipedia.org/w/index.php?title=പിയത്ര_ദുരെ&oldid=3338399" എന്ന താളിൽനിന്ന് ശേഖരിച്ചത്