പാർത്ഥിപൻ കനവ്
സാഹിത്യകാരനായ കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് പാർത്ഥിപൻ കനവ് (തമിഴ്: பார்த்திபன் கனவு).
കർത്താവ് | കൽക്കി കൃഷ്ണമൂർത്തി |
---|---|
യഥാർത്ഥ പേര് | பார்த்திபன் கனவு |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സാഹിത്യവിഭാഗം | ചരിത്ര നോവൽ |
പ്രസാധകർ | മാക്മില്ലൻ ഇന്ത്യ |
പ്രസിദ്ധീകരിച്ച തിയതി | 1942 (English translation published in January 2003) |
മാധ്യമം | Print (Hardcover) |
ISBN | 1-4039-0954-7 |
OCLC | 52846173 |
LC Class | MLCM 2003/00425 (P) PL4758.9.K68 |
ചലച്ചിത്രം
തിരുത്തുക1960ൽ ജെമിനി ഗണേശൻ അഭിനയിച്ച ഇതേ പേരിലുള്ള ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.[1] കൽക്കി കൃഷ്ണമൂർത്തി തന്നെ രചിച്ച ശിവകാമിയിൻ ശപഥം എന്ന ചരിത്ര നോവലിന്റെ അനുബന്ധമായുള്ള നോവലാണ് ഇത്.[2] 2004ൽ ഈ നോവലിനെ നിരുപമ രാഘവൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.[3]
കഥാ പശ്ചാത്തലം
തിരുത്തുകപല്ലവ സാമ്രാജ്യത്തിലെ രാജാവായിരുന്ന നരസിംഹവർമ്മനിൽ നിന്നും ചോളനാടിനെ സ്വതന്ത്രസാമ്രാജ്യമാക്കി ഒടുവിൽ പാർത്ഥിപൻ (വിക്രമൻ) രജാവാകുന്നു.
കഥാപാത്രങ്ങൾ
തിരുത്തുകകൽക്കി കൃഷ്ണമൂർത്തി ഈ നോവലിൽ യഥാർത്ഥവും സാങ്കല്പികവുമായ നിരവധി കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
- നരസിംഹവർമ്മൻ - പല്ലവ സാമ്രാജ്യത്തിലെ രാജാവ്
- പരംജോതി - നരസിംഹവർമ്മന്റെ സൈന്യത്തിലെ അംഗം
- പുലകേശി രണ്ടാമന് - ചാലൂക്യ വംശത്തിലെ രാജാവ്
- ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്
ഈ കഥാപാത്രങ്ങളെല്ലാം കൽക്കി കൃഷ്ണമൂർത്തി രചിച്ച ശിവകാമിയിൻ ശപഥത്തിലെയും കഥാപാത്രങ്ങളാണ്.