പാവനാത്മ കോളേജ് മുരിക്കാശ്ശേരി
പാവനാത്മ കോളേജ് മുരിക്കാശ്ശേരി 1982-ൽ സ്ഥാപിതമായ കേരളത്തിലെ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ജനറൽ ഡിഗ്രി, പി.ജി കോളേജാണ്. മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നു.[1] ഈ കോളേജ് ആർട്ട്സ്, കൊമേഴ്സ്, സയൻസ്,വൊക്കേഷണൽ എന്നീ വിഭാഗങ്ങളിലായി വ്യത്യസ്ത കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
പാവനാത്മ കോളേജ് ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ തോപ്രാംകുടി വഴി കട്ടപ്പനയ്ക്ക് പോകുമ്പോൾ ഇടുക്കിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ മുരിക്കാശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള NAAC അംഗീകൃത എ ഗ്രേഡ് കോളേജാണ് ഇത്.
ചരിത്രം
തിരുത്തുക1982 ലാണ് കോളേജ് സ്ഥാപിതമായത്. കോതമംഗലം രൂപതയുടെ വിഭജനത്തെത്തുടർന്ന് 2005-ൽ ഇടുക്കി രൂപതയിലേക്ക് മാനേജ്‌മെന്റ് മാറ്റി. നിലവിൽ ഇടുക്കി ബിഷപ്പ് അഭിവന്ദ്യ മാർ.ജോൺ നെല്ലിക്കുന്നേൽ ആണ് കോളേജിന്റെ രക്ഷാധികാരി.