പാലാവയൽ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലാവയൽ.[2] ഓടക്കൊല്ലി, ചവറഗിരി, തയ്യേനി എന്നീ സ്ഥലങ്ങൾ പാലാവയൽ റവന്യൂ വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. തേജസ്വിനി പുഴയാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൊട്ടടുത്ത ഗ്രാമമായ പുളിങ്ങോം വില്ലേജുമായി ഇതിനെ വേർതിരിച്ചിരിക്കുന്നത്. മലയോര മേഖലയായ ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും കോട്ടയം ജില്ലയിലെ പാലാ, മണിമല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 60 വർഷം മുമ്പ് മുതൽ കുടിയേറിയവരാണ്. 2001 ലെ സെൻസസ് പ്രകാരം 10,340 ആണ് ഇവിടത്തെ ജനസംഖ്യ. ജനസംഖ്യയുടെ 51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളുമാണ്.[1] കേരള ഗ്രാമീൺ ബേങ്ക്, സെന്റ് ജോൺസ് ഹൈസ്കൂൾ, സെന്റ് ജോൺസ് എൽ.പി. സ്കൂൾ എന്നിവയാണ് ഇവിടുത്തെ പ്രധാന സ്ഥാപനങ്ങൾ.

Palavayal

പാലാവയൽ
village
Country India
StateKerala
DistrictKasaragod
Sub-districtVellarikund
ജനസംഖ്യ
 (2001)[1]
 • ആകെ10,340
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KL

ഭൂമി ശാസ്ത്രം

തിരുത്തുക

തേജസ്വിനി പുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് പാലവയൽ. ഇതിന്റെ ഉദ്ഭവം കർണ്ണാടകയിലെ ബ്രഹ്മഗിരി മലമുകളിൽ നിന്നാണ്. കൂർഗിലേക്കുള്ള പ്രധാന പ്രവേശന കവാടം ഇവിടെയാണ്.

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം 10340 ആണ് ഇവിടുത്തെ മൊത്തം ജനസംഖ്യ. 2293 വീടുകളിലുള്ള ജനസംഖ്യയാണിത്. ആകെയുള്ള ജനസംഖ്യയുടെ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്.[1]

പാണത്തൂർ റോഡ് വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗ്രാമമാണിത്. കർണ്ണാടകയിലെ സുള്ള്യ വഴി ബാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങഌ എത്താൻ എളുപ്പം സാധിക്കും. സമീപത്തുള്ള റയിൽവേ സ്റ്റേഷം മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന പയ്യന്നൂർ ആണ്. വിമാനത്താവള സൗകര്യം കണ്ണൂരും മംഗലാപുരത്തും കോഴിക്കോടുമുണ്ട്.

  1. 1.0 1.1 1.2 "Population Finder[പ്രവർത്തിക്കാത്ത കണ്ണി]". Census India. Retrieved on 21 December 2008.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-22. Retrieved 2015-12-16.
"https://ml.wikipedia.org/w/index.php?title=പാലാവയൽ&oldid=4110342" എന്ന താളിൽനിന്ന് ശേഖരിച്ചത്