പാലക്കീഴ് നാരായണൻ

ഇന്ത്യൻ എഴുത്തുകാരൻ

കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ സാഹിത്യ കാരനാണ് പാലക്കീഴ് നാരായണൻ. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

1940-ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ച പാലക്കീഴ് നാരായണൻ ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി ഒപ്പം എം.എ. ബിരുദവും നേടി. പെരിന്തൽമണ്ണ ഗവ. കോളേജിൽ അധ്യാപകനായിരിക്കെ 1995-ൽ വിരമിച്ചു.

  • വി.ടി. ഒരു ഇതിഹാസം
  • ആനന്ദമഠം
  • കാൾ മാർക്‌സ്
  • മത്തശ്ശിയുടെ അരനൂറ്റാണ്ട
  • ചെറുകാട്-ഓർമയും കാഴ്ചയും
  • ചെറുകാട്-പ്രതിഭയും സമൂഹവും
  • മഹാഭാരതകഥകൾ.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനാ പുരസ്കാരം 2019
  • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പി.എൻ. പണിക്കർ പുരസ്‌കാരം
  • ഐ.വി. ദാസ് പുരസ്‌കാരം
  • അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകനുള്ള പുരസ്‌കാരം
  1. "പുരസ്‌കാരനിറവിൽ പാലക്കീഴ് നാരായണൻ". മാതൃഭൂമി. 16 February 2021. Retrieved 20 February 2021.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാലക്കീഴ്_നാരായണൻ&oldid=3806032" എന്ന താളിൽനിന്ന് ശേഖരിച്ചത്