പാറക്കോട്ടിൽ കുമാരൻ
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാറക്കോട്ടിൽ കുമാരൻ എന്ന പി. കുമാരൻ (ജീവിതകാലം: 26 ഒക്ടോബർ 1934 - 26 ഒക്ടോബർ 2020)[1]. മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം ഏഴാം കേരളനിയമസഭയിൽ അംഗമായത്. ജനയുഗം പത്രത്തിന്റെ ഡയറക്ടർ ബോർഡംഗം, കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, കുലിക്കിലിയാട് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് ഏക്കർ വരുന്ന വസ്തു അന്ധവിദ്യാലയമായ ഹെല്ലൻ കെല്ലർ സെന്റേണറി മോഡൽ വിദ്യാലയത്തിന് സംഭാവനയായി നൽകിയിട്ടുണ്ട്. വാർദ്ധക്യസഹജമായ ആസുഖങ്ങളേത്തുടർന്ന് 2020 ഒക്ടോബർ 26ന് കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു[2]. പി. കൃഷ്ണൻ, കല്ല്യാണിയമ്മ എന്നിവരാണ് മാതാപിതാക്കൾ, പാർവതിയാണ് ഭാര്യ, സുധീർ, ബീന, ബിജില, മുരളി എന്നിവർ മക്കളുമാണ്[3].
പി. കുമാരൻ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 24 1982 – മാർച്ച് 25 1987 | |
മുൻഗാമി | എ.പി. ഹംസ |
പിൻഗാമി | കല്ലാടി മുഹമ്മദ് |
മണ്ഡലം | മണ്ണാർക്കാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പാറക്കോട്ടിൽ കുമാരൻ ഒക്ടോബർ 26, 1934 |
മരണം | ഒക്ടോബർ 26, 2020 | (പ്രായം 86)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | പാർവ്വതി |
കുട്ടികൾ | 2 മകൻ 2 മകൾ |
മാതാപിതാക്കൾ |
|
As of ഡിസംബർ 12, 2020 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1982[4] | മണ്ണാർക്കാട് നിയമസഭാമണ്ഡലം | പാറക്കോട്ടിൽ കുമാരൻ | സി.പി.ഐ. | 38,151 | 10,486 | എ.പി. ഹംസ | ലീഗ് | 27,665 |
2 | 1987[5] | മണ്ണാർക്കാട് നിയമസഭാമണ്ഡലം | കല്ലാടി മുഹമ്മദ് | ലീഗ് | 48,450 | 3,460 | പാറക്കോട്ടിൽ കുമാരൻ | സി.പി.ഐ. | 44990 |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-12-12.
- ↑ "മണ്ണാർക്കാട് മുൻ എംഎൽഎ കോട്ടപ്പുറം പാറക്കോട്ടിൽ കുമാരൻ അന്തരിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2020-11-01. Retrieved 2020-12-12.
- ↑ "പാറക്കോട്ടിൽ കുമാരന് യാത്രാമൊഴി". Retrieved 2020-12-12.
- ↑ "Kerala Assembly Election Results 1982: MANNARGHAT- P. Kumaran". Retrieved 2020-12-12.
- ↑ "Kerala Assembly Election Results in 1987". Retrieved 2020-12-12.