പാമ്പുരുത്തി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴയിലുള്ള ഒരു ദ്വീപാണ് പാമ്പുരുത്തി. കൊളച്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ ഈ ഗ്രാമത്തിന് 100 ഏക്കർ വിസ്തൃതിയാണുള്ളത്.
പേര് വന്ന വഴി
തിരുത്തുകചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.