വയൽ

(പാടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ചെടികൾ നട്ടുപിടിപ്പിച്ച് വളർത്തിയെടുക്കുന്നതിന് (കൃഷി ചെയ്യുന്നതിന്) പ്രത്യേകം ഒരുക്കിയെടുക്കുന്ന സ്ഥലത്തെയാണ് വയൽ (English: Field) എന്ന് പറയുന്നത്. പാടം എന്നും ഇതര നാമത്തിൽ അറിയപ്പെടുന്നു. ലോകത്തിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ ഗോതമ്പ്, യവം (ഇംഗ്ലീഷ്: ബാർലി), ചോളം, നെല്ല് (അരി) മുതലായവ ഉൽപ്പാദിപ്പിക്കുന്ന കൃഷിസ്ഥലങ്ങളെ അതത് വിളകളുടെ "വയൽ" അഥവാ "പാടം" എന്ന് വിശേഷിപ്പിക്കുന്നു. ഉദാ: ഗോതമ്പ് വയൽ (ഗോതമ്പ് പാടം), നെൽവയൽ (നെൽപ്പാടം) എന്നിവ.[1][2]

കൊയ്യാറായ നെൽവയൽ
കൃഷിഭൂമി തയ്യാറാക്കൽ
ജല നിയന്ത്രണം
വിത്ത് വിതക്കൽ
ഞാറ് നടൽ
നെൽച്ചെടികൾ വളർന്ന വയൽ

വയൽ രൂപപ്പെടുന്ന വിധം

തിരുത്തുക

ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥക്കടിസ്ഥാനമായി നിശ്ചയിക്കപ്പെടുന്ന വിളകളുടെ വയലുകൾ ജലലഭ്യതയുടെയും മണ്ണിന്റെ ഗുണമേന്മയുടെയും അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്.

ജലലഭ്യത

തിരുത്തുക

ഒരു വയൽ അഥവാ പാടം രൂപപ്പെടുത്തിയെടുക്കുന്നതിന് ഏറ്റവും മുഖ്യമായ ഘടകം വെള്ളത്തിന്റെ ലഭ്യതയാണ്. ഒരു വിളച്ചെടിക്ക് വളരുവാൻ ആവശ്യമായ ജലലഭ്യതയെ അടിസ്ഥാനമാക്കിയാണ് ആ വിളച്ചെടിയുടെ വിളസ്ഥലം പ്രധാനമായും നിശ്ചയിക്കപ്പെടുന്നത്. മഴ, പരിസരങ്ങളിലെ ജലാശയങ്ങൾ, കൃത്രിമ ജലസേചനം എന്നിവയാണ് ജലലഭ്യതാ മാർഗ്ഗങ്ങൾ.

ഓരോ വിളയും പൂർണ്ണ വളർച്ച എത്തുന്നതിന് ആവശ്യമായ ധാതു-ലവണങ്ങൾ (വളം) അടങ്ങിയ മണ്ണാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. മണ്ണിലടങ്ങിയിരിക്കുന്ന ധാതു-ലവണങ്ങളുടെ അളവും ഗുണമേന്മയും ഇന്ന് ശാസ്ത്രീയമായി കണ്ടെത്താനാകും. നിലവിൽ ധാതു-ലവണങ്ങൾ കുറവായ മണ്ണിലും ഉദ്ദേശിക്കുന്ന വിള കൃഷി ചെയ്യുവാൻ കൃത്രിമമായ വളപ്രയോഗങ്ങൾ ഫലപ്രദമാണ്.

ഇതും കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക

ഗോതമ്പ്

തിരുത്തുക

യവം (ബാർലി)

തിരുത്തുക
  1. "2008ന് മുൻപുള്ള വയൽ നികത്തൽ ക്രമപ്പെടുത്താൻ ചട്ടംവരുന്നു". മാതൃഭൂമി.കോം. Archived from the original on 2016-09-25. Retrieved 2017-10-08.
  2. "വീട് വയ്ക്കാൻ വയൽ നികത്തൽ: ഉത്തരവ് ഇറങ്ങി". മനോരമ ഓൺലൈൻ.കോം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വയൽ&oldid=3808351" എന്ന താളിൽനിന്ന് ശേഖരിച്ചത്