നെൽവയൽ-നീർത്തട സംരക്ഷണ നിയമം
https://prosecution.kerala.gov.in/images/pdf/KERALA_CONSERVATION_OF_PADDY_LAND_AND_WETLAND_AMENDMENT_ACT_2018.pdf Archived 2023-05-30 at the Wayback Machine. കേരളത്തിലെ നെൽവയലുകളെയും നീർത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കുവാനായി സർക്കാർനടപ്പാക്കിയ നിയമമാണ് "കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം - 2008 (THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008)". കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്.[1]2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 2018 ൽ (2018 ലെ 29ാം നമ്പർ ആക്റ്റ് ) ഭേദഗതി ചെയ്യുകയും നിർവചനത്തിൽ വിജ്ഞാപനം ചെയ്യാത്ത ഭൂമിയുടെ സ്വഭാവം എന്നുള്ളതിന് നിർവചനം നൽകുകയും ജലസംരക്ഷണ നടപടികൾ , ന്യായവില , ഫണ്ട് എന്നിവ നിർവചനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2008 ലെ പ്രധാന ആക്റ്റിന്റെ വകുപ്പ് 5,8,9,10,12,13,14,16,19,20,23,27 എന്നിവ ഭേദഗതി വരുത്തുകയും വകുപ്പ് 25 വിട്ടുകളയുകയും ചെയ്തിട്ടുള്ളതാണ്.
കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം ,2008 THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008 | |
---|---|
കേരള നിയമസഭ | |
Date signed | ഓഗസ്റ്റ് 12,2008 |
1970ൽ കേരളത്തിൽ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും കഴിഞ്ഞ 45 വർഷംകൊണ്ട് നികത്തിക്കഴിഞ്ഞു.
ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 1970ൽ 96,687 ഹെക്ടർ നെൽവയലുണ്ടായിരുന്ന ആലപ്പുഴ ജില്ലയിൽ ഇപ്പോൾ 23,000 ഹെക്ടറിൽ താഴെ മാത്രമാണ് നെൽവയലുള്ളത്. റിസോർട്ടുകളും ചെമ്മീൻകെട്ടുകളും വ്യവസായമായി വളർന്നതോടെ ജലമലിനീകരണം വഴി നെൽവയലുകളുടെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുണ്ടായി. കോഴിക്കോട് 88 ശതമാനം, തിരുവനന്തപുരം 70 ശതമാനം, ഇടുക്കി 68 ശതമാനം, മലപ്പുറം 60 ശതമാനം, കണ്ണൂർ 80 ശതമാനം, കാസർകോട് 70 ശതമാനം നെൽവയലുകൾ നികത്തപ്പെട്ടുകഴിഞ്ഞു.
നിരോധനങ്ങൾ
തിരുത്തുകനെൽവയൽ-നീർത്തട സംരക്ഷണ നിയമം നടപ്പാക്കിയതുമുതൽ ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായല്ലാതെ കേരളത്തിൽ നെൽവയലുകൾ നികത്തുന്നതോ, രൂപാന്തരപ്പെടുത്തുന്നതോ നിരോധിച്ചിരിക്കുന്നു (വകുപ്പ് 6). എന്നാൽ, നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്തരീതിയിൽ ഇടവിളകൾ കൃഷിചെയ്യുന്നതിനോ, വയൽ സംരക്ഷണത്തിനായുള്ള പുറംബണ്ടുകൾ നിർമ്മിക്കുന്നതിനോ ഈ വകുപ്പിലെ നിരോധനം തടസ്സമാകുന്നില്ല.
ഈ നിയമം നിലവിൽ വന്നതുമുതൽ കേരളത്തിലെ നീർത്തടങ്ങൾ എങ്ങനെയാണോ നിലനിൽക്കുന്നത് അപ്രകാരം സംരക്ഷിക്കപ്പെടേണ്ടതും അവ നികത്തുന്നതും അവയിൽ നിന്നും മണൽ വാരുന്നുതും സമ്പൂർണ്ണമായി നിരോധിച്ചിരിക്കുന്നതുമാകുന്നു (വകുപ്പ് 11). എന്നാൽ നീർത്തടങ്ങളുടെ സംരക്ഷണാർത്ഥം അവയിൽ നിന്നും എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ഈ വകുപ്പിലെ നിരോധനം തടസ്സമാകുന്നില്ല.
കേരളത്തിലെ നെൽവയലുകളുടെയും നീർത്തടങ്ങളുടെയും സംരക്ഷണത്തിന് ഈ നിയമത്തിലെ നിരോധനങ്ങൾ വലിയൊരു സാദ്ധ്യത തുറന്നു നൽകുന്നു. അതേസമയം വകുപ്പ് 9 (1) ന്റെ ക്ലിപ്തനിബന്ധന പ്രകാരം പ്രകാരം ജില്ലാ കളക്ടർ നിയോഗിക്കുന്ന റവന്യൂ ഡിവിഷണൽ ഓഫീസർ അദ്ധ്യക്ഷനായുള്ള ജില്ലാതല അംഗീകൃത കമ്മറ്റിക്ക് ഭവനനിർമ്മാണത്തിനാവശ്യമായ നിലം നികത്തലിന് ചില ഇളവുകൾ അനുവദിക്കാവുന്നതാണ്. യഥാക്രമം, നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പഞ്ചായത്ത് പ്രദേശങ്ങളിൽ ഉടമയുടെ 4.04 ആർ വരെയുള്ള നിലവും, മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശങ്ങളിൽ 2.02ആർ വരെയുള്ള നിലവും ഭവനനിർമ്മാണാവശ്യങ്ങൾക്ക് മാത്രമായി നികത്താനായുള്ള അനുവാദം കൊടുക്കുന്നതിന് ഈ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇത്തരത്തിൽ നികത്തുന്നതിനുള്ള വിവിധ നിബന്ധനകളിൽ പ്രധാനം, അത്തരം നികത്തലുകൾ ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ, സമീപ വയലുകളിലെ കൃഷിയെയോ ദോഷകരമായി ബാധിക്കുന്നതാവാൻ പാടില്ല എന്നതാണ്. അതോടൊപ്പം, ഇപ്രകാരം നികത്താൻ അനുമതി തേടുന്ന നിലമുടമയ്ക്ക്, താമസയോഗ്യമായ മറ്റ് സ്ഥലങ്ങളില്ലാ എന്ന് ഉറപ്പുവരുത്തേണ്ടതും, നികത്തുന്നത് സ്വന്തം ആവശ്യത്തിന് വീട് വെയ്കാനാണെന്നത് ഉറപ്പുവരുത്തേണ്ടതും, മറ്റ് വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമല്ല നികത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതും ഈ കമ്മറ്റിയുടെ ചുമതലയാകുന്നു.
ഭേദഗതികൾ
തിരുത്തുക2008-ന് മുൻപ് നികത്തിയ വയലുകൾ പറമ്പായി പതിച്ചു കൊടുക്കുന്നതിന് വേണ്ടി 2015 കേരള ധനകാര്യ ബിൽ-വഴി സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം കരഭൂമിയുടെ 25% ന്യായവില അടച്ചാൽ 2008-ന് മുൻപ് നികത്തിയ വയൽ പറമ്പായി പതിച്ചു കൊടുക്കുന്നതാണ്.[2] 2018-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ(ഭേദഗതി ) നിയമം (2018 ലെ 29ാം നമ്പർ ആക്റ്റ് ).
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-28. Retrieved 2011-06-23.
- ↑ "Law to regularise paddy field converted pre-2008".
3. https://prsindia.org/files/bills_acts/acts_states/kerala/2008/2008KERALA28.pdf
https://prosecution.kerala.gov.in/images/pdf/KERALA_CONSERVATION_OF_PADDY_LAND_AND_WETLAND_AMENDMENT_ACT_2018.pdf Archived 2023-05-30 at the Wayback Machine.